കാത്തിരിപ്പ്..
മനുജാ, നീ മണ്ണെന്ന സത്യം മരണം വരെ- ഓർത്തുകില്ലേൽ,
ധൂളിയായ് പറക്കാൻ, ചിറകു മുളക്കാത്തൊരുദിനം- നിന്നിലണയാനിരിപ്പു,
തൻ ജന്മ സാഫല്യമീ ദിന- രാത്രങ്ങളെന്നഹങ്കരിക്കുന്നേൽ,
മണ്ണേൽ ചേരുന്നാദിനം വിസ്മരിച്ചീടല്ലേ..
ഒരുകൊച്ചു പുഷ്പമായ് വിടര്‍ന്ന ജീവനെ-
സൗഗന്ധികമലരായ് പരിമളം പടർത്തൂ..
മരണം ജീവനിൽ വമിക്കുന്നതിനിടയിലായ് -
ഒരുവേള നിൻ മനം ചിരിപടർത്തൂ..
വെറുമൊരു നിമിഷംപോലും ചാപല്യമല്ലോ-നമുക്കിന്ന്,
ആ ദിനം സത്യമാണെൻ സോദരാ-
അന്തരം കുറയുന്നോരോ വാക്കിലും-
അന്ത്യ ദിനത്തിനായ് കാത്തിരിപ്പൂ ഞാൻ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ