ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്മരണകൾ

അക്ഷരങ്ങൾക്കൊന്നും പഴയ ഭംഗി ഇല്ല, വരികൾക്കിടയിലെ രക്തക്കറകൾ കാരണം അവ്യക്തമായ  കാവ്യങ്ങൾ.. തൂലികക്കിന്നും  വിലയുണ്ടെന്ന തിരിച്ചറിവായിരിക്കാം  ഒരിക്കൽകൂടി  എന്നെ  മോഹിപ്പിക്കുന്നത് , പക്ഷേ, വിഫലമാവുമെന്നുറപ്പുള്ള  ശ്രമങ്ങൾ എന്നെ നോക്കി  കൊഞ്ഞനം കുത്തുന്നുണ്ട്. ഞാനെന്ന നീരസം, ഞാനെന്ന അസൂയകൾ , ഞാനെന്ന അഹങ്കാരങ്ങൾ , ഞാനെന്ന എന്നിലെ  നിശ്വാസം, അണപൊട്ടി  ഒഴുകുന്ന ആ  കുത്തൊലിപ്പിൽ നഷ്ടപെട്ട  വരികൾക്ക്  പറയാനുണ്ടായിരുന്നു  ഒരുപാട്, എന്നിലെ  ഇന്നലെകളെക്കുറിച്ച്.. നീയെഴുതുന്ന കാവ്യങ്ങൾക് പുറംചട്ട പണിയുന്ന എന്റെ  വരികൾക്കെങ്ങനെ- പൊടിപിടിക്കാതിരിക്കും ,ഞാനെന്നും പുറം  മോടിയിൽ അഹങ്കരിച്ചവനല്ലേ.. നിന്നിലെ പൂർണതയിലേക്കുള്ള കാവാടമായെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ.. കാടുകയറിയ  ചിന്തകൾക്ക്  വള്ളിപ്പടർപ്പുകൾ മതിലുകൾ  പണിയില്ലാർന്നു.