ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്മരണകൾ


അക്ഷരങ്ങൾക്കൊന്നും പഴയ ഭംഗി ഇല്ല,
വരികൾക്കിടയിലെ രക്തക്കറകൾ കാരണം
അവ്യക്തമായ  കാവ്യങ്ങൾ..

തൂലികക്കിന്നും  വിലയുണ്ടെന്ന തിരിച്ചറിവായിരിക്കാം  ഒരിക്കൽകൂടി  എന്നെ  മോഹിപ്പിക്കുന്നത് ,
പക്ഷേ, വിഫലമാവുമെന്നുറപ്പുള്ള  ശ്രമങ്ങൾ എന്നെ നോക്കി  കൊഞ്ഞനം കുത്തുന്നുണ്ട്.

ഞാനെന്ന നീരസം,
ഞാനെന്ന അസൂയകൾ ,
ഞാനെന്ന അഹങ്കാരങ്ങൾ ,
ഞാനെന്ന എന്നിലെ  നിശ്വാസം,
അണപൊട്ടി  ഒഴുകുന്ന ആ  കുത്തൊലിപ്പിൽ നഷ്ടപെട്ട  വരികൾക്ക്  പറയാനുണ്ടായിരുന്നു  ഒരുപാട്, എന്നിലെ  ഇന്നലെകളെക്കുറിച്ച്..

നീയെഴുതുന്ന കാവ്യങ്ങൾക് പുറംചട്ട പണിയുന്ന എന്റെ  വരികൾക്കെങ്ങനെ- പൊടിപിടിക്കാതിരിക്കും ,ഞാനെന്നും പുറം  മോടിയിൽ അഹങ്കരിച്ചവനല്ലേ..

നിന്നിലെ പൂർണതയിലേക്കുള്ള കാവാടമായെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ..
കാടുകയറിയ  ചിന്തകൾക്ക്  വള്ളിപ്പടർപ്പുകൾ മതിലുകൾ  പണിയില്ലാർന്നു.




                                                                                                                                  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന...

ഓർമയിലെ ഒരു യാത്ര

യാത്രകൾ   എന്നും   മനസ്സിനെ   ത്രസിപ്പിക്കുന്ന   ഒന്നായിരുന്നു  ,  അത്     ആയ്ചയിൽ  4  തവണ   കോഴിക്കോട്     ബീച്ച് കാണാൻ   പോവുന്നതായാലും ,  രാത്രികളിൽ   കാനന   സൗന്ദര്യം   തേടി   വയനാടൻ   മലനിരകൾ കയറുന്നതായാലും ..    ഒരുപാട്   കാലമായി   ഒരു   യാത്ര   വിവരണം   എഴുതണമെന്ന്   വിചാരിക്കുന്നു ,  എഴുതാനുള്ള മടികൊണ്ട്   മാത്രം   ഇത്രയും   വൈകി .  കൊറേ   കാലമായി   ചങ്ക്  siru  പറയുന്നു   എഴുതാൻ ,  എന്തായാലും   ഓഫിസിൽ ഇന്നിനി   കാര്യായിട്   പണിയൊന്നുല്ല ,  അതുകൊണ്ട്   എഴുതാനിരിക്കാന്ന്   വിചാരിച്ചു  ,  ആദ്യമായിട്ടാണ്   ഒരു   യാത്ര വിവരണം   എഴുതുന്നത്   തെറ്റുകുറ്റങ്ങൾ   ഉണ്ടേൽ   ക്ഷമിക്കുമല്ലോ  ,  ഈ   യാത്രയുടെ   പ്ലാനിങ്   തുടങ്ങുന്നത്  siru  ന്റെ   വെറുപ്പിക്കൽ   കൊണ്ടാണ് ,  ഓന് ...

ഓർമകൾ ഉണ്ടാവട്ടെ

ചുരം കയറുന്ന ആത്മീയതയെ ഞാനെവിടേം കണ്ടില്ല, ചുരം കയറുന്ന രാഷ്ട്രീയ ദേവന്മാരേം ഞാനെവിടേം കണ്ടില്ല, കണ്ടതുമുഴുവൻ മനുഷ്യത്വമുള്ള ദൈവത്തിന്റെ പ്രതിരൂപങ്ങൾ മാത്രം.. ...