ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ

മൃത്യു

ബീജമേ,  നീയെനിക്കൊരല്പം സമയം താ.. അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ..  ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ; പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു- കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ,  പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല.  മരണമേ നിയെന്നെ മോഹിപ്പിക്കുന്നു..  പൊരുതാൻ മനസ്സില്ലെന്ന സത്യം - എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്,  മൃതുവിനെ പുൽകാൻ,  ബ്രഹ്മം വരിക്കാൻ  രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്‌,   ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു.. മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..

വഴികൾ

വഴികൾ ശൂന്യമാവുന്നു..  എല്ലാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.   പേരുകൾ നൽകി പലതിനെയും നാം വേർതിരിച്ചു,  മതിയാവാഞ്ഞിട്ട് - വേർതിരിക്കാനായ് പല പേരുകൾക്കായി നാമിന്നും പരതുന്നു.. നമ്മെ, ഞാനും നിയുമെന്ന് പറഞ്ഞു പഠിപ്പിച്ചവരെല്ലാം മണ്ണിനടിയിൽ വിശ്രമിക്കുന്നു,  ഏതൊരസ്തിത്വവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടോ?  കടലാസു പുസ്തകം കഷ്ണങ്ങളായായ് വീണ്ടും മുറിക്കപ്പെടുന്നു.. എഴുതി തെറ്റുമ്പോൾ വലിച്ചെറിയുന്നത്  വരെ ആയുസുള്ള അഹങ്കാരങ്ങൾ! അതിനു ചിലർ പല വർണങ്ങൾ കൊടുത്തു- അന്ത്യമെല്ലാം ചവറ്റുകൊട്ടയിലേക്കെന്ന സത്യം വിസ്മരിച്ചുകൊണ്ട്. വഴി- മാറി കൊടുക്കേണ്ടവ- വഴികളറിയാതെ ലക്ഷ്യം തേടുന്നു. വഴികൾ, നിന്റെ വഴികൾ- അതു തന്നെയല്ലേ ലക്ഷ്യമാകേണ്ടത്.?  

ഓർമ്മക്ക് കൈപ്പാണ്

ഒറ്റക്കാവുന്നു ഞാൻ ! ഓർമ്മകൾ പല വഴികളിലായ് തിരിഞ്ഞു  ഓർമയായി മാത്രമെൻ പ്രണയം.  കിനാവു കണ്ടിരുന്ന രാത്രികളെന്നിൽ പ്രണയമായിരുന്നു.  പക്ഷെ ഇന്നെനിക്കത് വിരഹമാണ്.  തുറന്ന കത്താണിത്, പക്ഷെ തിരിച്ചു വിളികളല്ല.   ജീവിതമെന്ന കോമാളി ആടിത്തുടരുന്ന ആട്ടങ്ങളിൽ അന്തംവിട്ടു വാ പൊളിച്ചു നിൽപ്പാണ് ഞാൻ. വേദനകൾക്കിന്ന് കൈപ്പാണ്.  എന്റെ തൂലിക മാത്രെമെനിക്ക് കൂട്ടാണ്.  പ്രിയേ.. നീയായിരുന്നു എന്റെ- സ്വപ്നങ്ങളിലെ നിലാവ്.

ശൂന്യം

മരിക്കാൻ എനിക്ക് പേടിയാ.. ശൂന്യതയിപ്പോഴും  എന്നിലൊരു അലങ്കാരം മാത്രം. കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടമാവാൻ കഴിയുന്നില്ലലോ ! തിമിർത്തു പെയ്ത നൊമ്പരങ്ങെളെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. തോൽവിയാണ് നി എന്ന് കൂവുന്നുണ്ട്, മരണം കൂടെ ഉണ്ട്  മരിച്ചാൽ  നി കരയുമോ??

റൂഹിനോട്‌

വാക്കുകൾക്കുവേണ്ടി ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരിക്കുന്നു. ശൂന്യമാവുന്നു.. ഒന്നുമില്ലാതായിരിക്കുന്നു എന്ന സത്യം- വേദനിപ്പിക്കുന്നു. എന്നിലെ അഹങ്കാരമായിരുന്നു തിരശ്ശീലയിൽ- നിറഞ്ഞാടിയതെന്ന സത്യവും, വല്ലാതെ ഉള്ളിൽ കിടന്ന് പൊള്ളിക്കുന്നുണ്ട്. ഒരു ധൂളിയായ് കാറ്റിനൊപ്പം വിദൂരതയിലേക്ക് റൂഹിന്റെ ലോകത്തേക്കെന്ന് മന്ത്രിക്കുന്നു.. കാഴ്ചകൾക്ക് നിറമില്ല, കേൾവിയിലൊന്നും സംഗീതമില്ല, ഓരോ കാല്പാടും ഇന്നലെകളെ മറന്നു പായുന്നു. ഒരുവനിലേക്ക്, നാഥനിലേക്ക്- ഇനിയധികമില്ലെന്ന് മന്ത്രിക്കുന്നു. കനലായ് വന്ന ഓർമ്മകൾ - ഉത്തരമില്ലാത്ത ചോദ്യമായ്, ഇരുട്ടിനെ പുല്കാനുള്ള വെമ്പലിനു തടസ്സമായ് നില്കുന്നു. ഓർമയിൽ താരാട്ടിന്റെ സംഗീതമില്ലാത്തവനിന്ന്  ചരമഗീതത്തിനും വകയില്ല.. ഓർമയിൽ തിളങ്ങുന്നു - എല്ലാം നിന്റെ ചെയ്തികൾ

ഓർമയിലെ ഒരു യാത്ര

യാത്രകൾ   എന്നും   മനസ്സിനെ   ത്രസിപ്പിക്കുന്ന   ഒന്നായിരുന്നു  ,  അത്     ആയ്ചയിൽ  4  തവണ   കോഴിക്കോട്     ബീച്ച് കാണാൻ   പോവുന്നതായാലും ,  രാത്രികളിൽ   കാനന   സൗന്ദര്യം   തേടി   വയനാടൻ   മലനിരകൾ കയറുന്നതായാലും ..    ഒരുപാട്   കാലമായി   ഒരു   യാത്ര   വിവരണം   എഴുതണമെന്ന്   വിചാരിക്കുന്നു ,  എഴുതാനുള്ള മടികൊണ്ട്   മാത്രം   ഇത്രയും   വൈകി .  കൊറേ   കാലമായി   ചങ്ക്  siru  പറയുന്നു   എഴുതാൻ ,  എന്തായാലും   ഓഫിസിൽ ഇന്നിനി   കാര്യായിട്   പണിയൊന്നുല്ല ,  അതുകൊണ്ട്   എഴുതാനിരിക്കാന്ന്   വിചാരിച്ചു  ,  ആദ്യമായിട്ടാണ്   ഒരു   യാത്ര വിവരണം   എഴുതുന്നത്   തെറ്റുകുറ്റങ്ങൾ   ഉണ്ടേൽ   ക്ഷമിക്കുമല്ലോ  ,  ഈ   യാത്രയുടെ   പ്ലാനിങ്   തുടങ്ങുന്നത്  siru  ന്റെ   വെറുപ്പിക്കൽ   കൊണ്ടാണ് ,  ഓന്   എപ്പോ   നോക്കിയാലും   ട്രിപ്പ് പോവാ   എന്ന   ഒറ്റ   വിജരെ   ഉള്ളു  ,  പ്രേമം   പൊട്ടിയ   ആളുകൾ   ഇങ്ങനെ   യാത്ര   ഭ്രാന്തന്മാർ   ആവൊ ?  എന്തായാലും ഓള്   പോയപ്പോ   പണി   കിട്ടിയത്   ഞമ്മക്കാണ് .  പക്ഷെ   കുഴപ്പല്ല   ഞമ്മളും   ഓനെപോലെ   ഒരു   യാത്ര   ഭ്രാന്തനാണ് ,  നമുക്ക്   വിഷയത്തിലേക്ക്   വരം   അല്ലെ  ,  അങ്ങന