ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൃത്യു

ബീജമേ,  നീയെനിക്കൊരല്പം സമയം താ.. അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ..  ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ; പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു- കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ,  പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല.  മരണമേ നിയെന്നെ മോഹിപ്പിക്കുന്നു..  പൊരുതാൻ മനസ്സില്ലെന്ന സത്യം - എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്,  മൃതുവിനെ പുൽകാൻ,  ബ്രഹ്മം വരിക്കാൻ  രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്‌,   ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു.. മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..

വഴികൾ

വഴികൾ ശൂന്യമാവുന്നു..  എല്ലാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.   പേരുകൾ നൽകി പലതിനെയും നാം വേർതിരിച്ചു,  മതിയാവാഞ്ഞിട്ട് - വേർതിരിക്കാനായ് പല പേരുകൾക്കായി നാമിന്നും പരതുന്നു.. നമ്മെ, ഞാനും നിയുമെന്ന് പറഞ്ഞു പഠിപ്പിച്ചവരെല്ലാം മണ്ണിനടിയിൽ വിശ്രമിക്കുന്നു,  ഏതൊരസ്തിത്വവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടോ?  കടലാസു പുസ്തകം കഷ്ണങ്ങളായായ് വീണ്ടും മുറിക്കപ്പെടുന്നു.. എഴുതി തെറ്റുമ്പോൾ വലിച്ചെറിയുന്നത്  വരെ ആയുസുള്ള അഹങ്കാരങ്ങൾ! അതിനു ചിലർ പല വർണങ്ങൾ കൊടുത്തു- അന്ത്യമെല്ലാം ചവറ്റുകൊട്ടയിലേക്കെന്ന സത്യം വിസ്മരിച്ചുകൊണ്ട്. വഴി- മാറി കൊടുക്കേണ്ടവ- വഴികളറിയാതെ ലക്ഷ്യം തേടുന്നു. വഴികൾ, നിന്റെ വഴികൾ- അതു തന്നെയല്ലേ ലക്ഷ്യമാകേണ്ടത്.?  

ഓർമ്മക്ക് കൈപ്പാണ്

ഒറ്റക്കാവുന്നു ഞാൻ ! ഓർമ്മകൾ പല വഴികളിലായ് തിരിഞ്ഞു  ഓർമയായി മാത്രമെൻ പ്രണയം.  കിനാവു കണ്ടിരുന്ന രാത്രികളെന്നിൽ പ്രണയമായിരുന്നു.  പക്ഷെ ഇന്നെനിക്കത് വിരഹമാണ്.  തുറന്ന കത്താണിത്, പക്ഷെ തിരിച്ചു വിളികളല്ല.   ജീവിതമെന്ന കോമാളി ആടിത്തുടരുന്ന ആട്ടങ്ങളിൽ അന്തംവിട്ടു വാ പൊളിച്ചു നിൽപ്പാണ് ഞാൻ. വേദനകൾക്കിന്ന് കൈപ്പാണ്.  എന്റെ തൂലിക മാത്രെമെനിക്ക് കൂട്ടാണ്.  പ്രിയേ.. നീയായിരുന്നു എന്റെ- സ്വപ്നങ്ങളിലെ നിലാവ്.