Sunday, 11 March 2018

അവൾ

അവൾ
അവൾ അപരാതിയല്ല,
അവളുടെ ഹ്രദയം കളങ്കപ്പെട്ടിട്ടില്ല,
അവളുടെ ശരീരവും  കളങ്കപ്പെട്ടിട്ടില്ല..

അവളുടെ ചിന്തകളാണവളെ ജീവിപ്പിക്കുന്നത്,
അവളുടെ ചിന്തകളിലൽപം സ്നേഹം പകരൂ..
അവളുടെ കൂടെ കൂട്ടായിരിക്കൂ..

തനിച്ചിരിക്കുമ്പോൾ സ്നേഹസാന്ധനമായ് തലോടുന്നതിൽ കാമമില്ല,
ഒരാലിംഗനത്തിൽ അലിഞ്ഞു ചേരാത്ത പരിഭവങ്ങളില്ല,
സ്നേഹത്തിന്ന് ജാതിയില്ല, മതമില്ല, ലിംഗമില്ല,
സ്നേഹം വിശുദ്ധമാണ്, പവിത്രമാണ്..
അത് പ്രണയമായി ഹ്രദയത്തിലുണ്ടെൽ...

#ആച്ചി

Friday, 19 January 2018

നീ മാത്രം

കാലമെങ്ങോട്ടാണ് മനുജനെ കൊണ്ടു പോവുന്നത് ?
അതോ മനുഷ്യനാണോ ഈ കാലത്തെ??
അച്ഛൻ, അമ്മ, അധ്യാപകൻ ഇവർകൊക്കെയിനി മറ്റൊരർത്ഥം കണ്ടത്തേണ്ടിയിരിക്കുന്നുവോ ?

അമ്മതൻ മുലപ്പാലിനി എങ്ങിനി വിശ്വസിക്കും?
അച്ചൻ തൻ തലോടലെങ്ങിനി ആസ്വദിക്കും?
ഗുരുവിൻ സ്നേഹവും ഒരു  കാമമായില്ലേ ?

ദൈവമേ.. ഞാൻ നിന്നിൽ വിശ്വസിക്കുന്നു..
ഞാൻ ഉരുവിട്ട മന്ത്രങ്ങളെല്ലാം എന്നെ തളർത്തുന്നു,
"മാതാ, പിതാ, ഗുരു" ഇതിനൊരു വ്യാഖ്യാനമെഴുതാൻ സഹായിച്ചിടില്ലേ,

Wednesday, 20 December 2017

ചിലത്

ചില അക്ഷരങ്ങൾ നമുക്ക് പ്രിയപെട്ടവയായിരിക്കും, മറ്റേതിനേക്കാളും..

ചില ദിവസങ്ങൾ നമുക്കേറ്റവും വിലപ്പെട്ടതായിരിക്കും..
മറ്റേതു ദിവസത്തേക്കാളും..

ചിലയോർമ്മകൾ നമ്മിൽ വിരഹമായിരിക്കും,
പ്രണയം പോലെ..

ചിലത്...
നാം നഷ്ടപ്പെടുത്തിയത്, അല്ലെങ്കിൽ വിധി നമ്മിൽ നിന്നും തട്ടിയെടുത്തത്,

തിരികെ കിട്ടിയെങ്കിലെന്നൊരു നൂറുവട്ടം കൊതിച്ചത്,
ഞാനിപ്പോഴും കൊതിച്ചുകൊണ്ടിരിക്കുന്നതും,
അതിൽ നീയാണെന്നെ-
ഈറനണിയിക്കുന്നത്...

Sunday, 1 October 2017

എന്റെ പ്രണയം

എന്തൊരു  സുന്ദരിയാണീ ഭൂമി
പ്രേമത്തിൻ വറ്റാത്ത ഉറവയാണു നീ..

എനിക്കായ് പ്രഭാതത്തിൽ ഉദിച്ചു,
പ്രദോഷം വരെ കാത്തു നീ..

ഞാൻ നിന്നെ മറന്നപ്പോൾ,
പുഞ്ചിരിച്ചു മുന്നിൽ വന്നു നിന്നു നീ..

പരിഭവമേതുമില്ലാതെ ഓരോ ദിനവും,

എനിക്കായ് നീ കാത്തുവെച്ച സ്നേഹമറിയാതെ പോയി ഞാൻ...

സൂര്യനായ് ജ്വലിച്ചതെന്നോടുള്ള പരിഭവമല്ലന്നറിയുന്നു ഞാൻ..

നിലാവായ് രാത്രിയിൽ  മാടിവിളിച്ചതെന്നോടുള്ള സ്നേഹമായിരുന്നെന്നറിയുന്നു ഞാൻ..

പ്രകൃതീ, മനോഹരീ.. നീയാണു
ദിവ്യ സ്നേഹം, എൻ പ്രണയ സൗഭാഗ്യം..

Sunday, 27 August 2017

സ്വപ്‌നങ്ങൾ

മലരായ്, മധുവായ് മനസ്സിലണഞ്ഞു..
പകലിരവും, രാത്രിയും ജ്വലിച്ചു..

കാറ്റിലീറനണയിച്ചു..

കാഴ്ചയും, കേൾവിയും, മൂകമാം മനവും-
ഏറെ കൊതിച്ചെങ്കിലും,
വിദൂരമായ്....

മനസ്സിൽ തെളിഞ്ഞില്ലാനന്ദം..

പാടം കിളിർത്തു, കതിരുകൾ
കനക വസ്‌ത്രമണഞ്ഞു

സൂര്യപ്രഭ വെട്ടിത്തിളങ്ങി
കതിരുകൾ ആനന്ദഭരിതമായ്

എങ്കിലും,
കാണാൻ കൊതിച്ച,
അറിയാൻ മനസ്സ് തുടിച്ച
എന്റെ ആഗ്രഹങ്ങൾ മാത്രം ..

ഇന്നു നയനങ്ങൾ വർഷമായി- പെയ്തൊഴിഞ്ഞെങ്കിലും,

അറിയുന്നു ഞാൻ അപ്രാപ്യാമല്ലീ -
ജീവിതാഗ്രഹങ്ങളെന്ന്...

Saturday, 19 August 2017


ചില സ്മരണകൾ നൊമ്പരമാണ്

ചിതലരിച്ചിരുന്നേലെന്ന് ആശിക്കുന്നു

പ്രതീക്ഷയുടെ ഭാരമെന്നേ തളർത്തുന്നു

മാപ്പു തരില്ലേ??

Friday, 11 August 2017

സൗഹൃദം

സുന്ദര കാവ്യം പോൽ-
ജീവിതമെനിക്കേകിയ ക്യാംപസ് ദിനങ്ങൾ..
മഞ്ഞുതുള്ളികളായ്-
എന്നരികിലെത്തിയ സൗഹ്രദങ്ങൾ..
എവിടെയൊക്കെയോ കൊഴിഞ്ഞു വീണ ചില- ആത്മബന്ധങ്ങൾ..
അതിൽ ഞാൻ ശേഖരിച്ച മുത്തുകളെപ്പോലെ-
ചില സുരഭില നിമിഷങ്ങൾ..
നന്മയെന്തെന്നറിയിച്ച ഗുരു മഹാത്മാക്കൾ,
എന്നിലുള്ളവനെ വിളിച്ചുണർത്തിയ-
സഹോദര മുഖങ്ങൾ..
ഇല്ല, മറക്കില്ല..
മറക്കാനാവില്ലവ ഒന്നും-
എനിക്ക് ജീവൻ നല്കിയവനത്-
തിരിച്ചെടുക്കും വരെ....

#ആസിഫ് ഇബ്നു അബ്ദുറഹീം