ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു 

കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു

നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു

കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു..

അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ

കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം!

കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ...

ആച്ചി 🖊️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന...

റൂഹിനോട്‌

വാക്കുകൾക്കുവേണ്ടി ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരിക്കുന്നു. ശൂന്യമാവുന്നു.. ഒന്നുമില്ലാതായിരിക്കുന്നു എന്ന സത്യം- വേദനിപ്പിക്കുന്നു. എന്നിലെ അഹങ്കാരമായിരുന്നു തിരശ്ശീലയിൽ- നിറഞ്ഞാടിയതെന്ന സത്യവും, വല്ലാതെ ഉള്ളിൽ കിടന്ന് പൊള്ളിക്കുന്നുണ്ട്. ഒരു ധൂളിയായ് കാറ്റിനൊപ്പം വിദൂരതയിലേക്ക് റൂഹിന്റെ ലോകത്തേക്കെന്ന് മന്ത്രിക്കുന്നു.. കാഴ്ചകൾക്ക് നിറമില്ല, കേൾവിയിലൊന്നും സംഗീതമില്ല, ഓരോ കാല്പാടും ഇന്നലെകളെ മറന്നു പായുന്നു. ഒരുവനിലേക്ക്, നാഥനിലേക്ക്- ഇനിയധികമില്ലെന്ന് മന്ത്രിക്കുന്നു. കനലായ് വന്ന ഓർമ്മകൾ - ഉത്തരമില്ലാത്ത ചോദ്യമായ്, ഇരുട്ടിനെ പുല്കാനുള്ള വെമ്പലിനു തടസ്സമായ് നില്കുന്നു. ഓർമയിൽ താരാട്ടിന്റെ സംഗീതമില്ലാത്തവനിന്ന്  ചരമഗീതത്തിനും വകയില്ല.. ഓർമയിൽ തിളങ്ങുന്നു - എല്ലാം നിന്റെ ചെയ്തികൾ

ഓർമ്മക്ക് കൈപ്പാണ്

ഒറ്റക്കാവുന്നു ഞാൻ ! ഓർമ്മകൾ പല വഴികളിലായ് തിരിഞ്ഞു  ഓർമയായി മാത്രമെൻ പ്രണയം.  കിനാവു കണ്ടിരുന്ന രാത്രികളെന്നിൽ പ്രണയമായിരുന്നു.  പക്ഷെ ഇന്നെനിക്കത് വിരഹമാണ്.  തുറന്ന കത്താണിത്, പക്ഷെ തിരിച്ചു വിളികളല്ല.   ജീവിതമെന്ന കോമാളി ആടിത്തുടരുന്ന ആട്ടങ്ങളിൽ അന്തംവിട്ടു വാ പൊളിച്ചു നിൽപ്പാണ് ഞാൻ. വേദനകൾക്കിന്ന് കൈപ്പാണ്.  എന്റെ തൂലിക മാത്രെമെനിക്ക് കൂട്ടാണ്.  പ്രിയേ.. നീയായിരുന്നു എന്റെ- സ്വപ്നങ്ങളിലെ നിലാവ്.