ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വപ്‌നങ്ങൾ

മലരായ്, മധുവായ് മനസ്സിലണഞ്ഞു.. പകലിരവും, രാത്രിയും ജ്വലിച്ചു.. കാറ്റിലീറനണയിച്ചു.. കാഴ്ചയും, കേൾവിയും, മൂകമാം മനവും- ഏറെ കൊതിച്ചെങ്കിലും, വിദൂരമായ്.... മനസ്സിൽ തെളിഞ്ഞില്ലാനന്ദം.. പാടം കിളിർത്തു, കതിരുകൾ കനക വസ്‌ത്രമണഞ്ഞു സൂര്യപ്രഭ വെട്ടിത്തിളങ്ങി കതിരുകൾ ആനന്ദഭരിതമായ് എങ്കിലും, കാണാൻ കൊതിച്ച, അറിയാൻ മനസ്സ് തുടിച്ച എന്റെ ആഗ്രഹങ്ങൾ മാത്രം .. ഇന്നു നയനങ്ങൾ വർഷമായി- പെയ്തൊഴിഞ്ഞെങ്കിലും, അറിയുന്നു ഞാൻ അപ്രാപ്യാമല്ലീ - ജീവിതാഗ്രഹങ്ങളെന്ന്...
ചില സ്മരണകൾ നൊമ്പരമാണ് ചിതലരിച്ചിരുന്നേലെന്ന് ആശിക്കുന്നു പ്രതീക്ഷയുടെ ഭാരമെന്നേ തളർത്തുന്നു മാപ്പു തരില്ലേ??

സൗഹൃദം

സുന്ദര കാവ്യം പോൽ- ജീവിതമെനിക്കേകിയ ക്യാംപസ് ദിനങ്ങൾ.. മഞ്ഞുതുള്ളികളായ്- എന്നരികിലെത്തിയ സൗഹ്രദങ്ങൾ.. എവിടെയൊക്കെയോ കൊഴിഞ്ഞു വീണ ചില- ആത്മബന്ധങ്ങൾ.. അതിൽ ഞാൻ ശേഖരിച്ച മുത്തുകളെപ്പോലെ- ചില സുരഭില നിമിഷങ്ങൾ.. നന്മയെന്തെന്നറിയിച്ച ഗുരു മഹാത്മാക്കൾ, എന്നിലുള്ളവനെ വിളിച്ചുണർത്തിയ- സഹോദര മുഖങ്ങൾ.. ഇല്ല, മറക്കില്ല.. മറക്കാനാവില്ലവ ഒന്നും- എനിക്ക് ജീവൻ നല്കിയവനത്- തിരിച്ചെടുക്കും വരെ.... #ആസിഫ് ഇബ്നു അബ്ദുറഹീം

എന്റെ ഉത്തരം

നിറയെ ചോദ്യങ്ങളാണ്.. ജീവിതവും മരണവും എഴുതിക്കൂട്ടുന്നു ഒരുകൂട്ടം, സംവിധാനം നിർവഹിക്കുന്നു മറ്റൊരു കൂട്ടം, അരങ്ങാടി തളരുമ്പോൾ കരയാൻ മറന്നു പോയൊരു ഹ്രദയമുണ്ടിവിടെ.. പക്വത നോക്കുന്നൂ ചിലർ, സാധ്യത നോക്കുന്നു മറ്റു ചിലർ, ആരുമില്ലീ മനമൊന്നു കാണാൻ.. ചോദ്യങ്ങൾ മാത്രം.. ഉത്തരം നല്കീടട്ടെ ഞാൻ, നീ യെനന ഉത്തരം...