ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശൂന്യം

മരിക്കാൻ എനിക്ക് പേടിയാ.. ശൂന്യതയിപ്പോഴും  എന്നിലൊരു അലങ്കാരം മാത്രം. കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടമാവാൻ കഴിയുന്നില്ലലോ ! തിമിർത്തു പെയ്ത നൊമ്പരങ്ങെളെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. തോൽവിയാണ് നി എന്ന് കൂവുന്നുണ്ട്, മരണം കൂടെ ഉണ്ട്  മരിച്ചാൽ  നി കരയുമോ??

റൂഹിനോട്‌

വാക്കുകൾക്കുവേണ്ടി ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരിക്കുന്നു. ശൂന്യമാവുന്നു.. ഒന്നുമില്ലാതായിരിക്കുന്നു എന്ന സത്യം- വേദനിപ്പിക്കുന്നു. എന്നിലെ അഹങ്കാരമായിരുന്നു തിരശ്ശീലയിൽ- നിറഞ്ഞാടിയതെന്ന സത്യവും, വല്ലാതെ ഉള്ളിൽ കിടന്ന് പൊള്ളിക്കുന്നുണ്ട്. ഒരു ധൂളിയായ് കാറ്റിനൊപ്പം വിദൂരതയിലേക്ക് റൂഹിന്റെ ലോകത്തേക്കെന്ന് മന്ത്രിക്കുന്നു.. കാഴ്ചകൾക്ക് നിറമില്ല, കേൾവിയിലൊന്നും സംഗീതമില്ല, ഓരോ കാല്പാടും ഇന്നലെകളെ മറന്നു പായുന്നു. ഒരുവനിലേക്ക്, നാഥനിലേക്ക്- ഇനിയധികമില്ലെന്ന് മന്ത്രിക്കുന്നു. കനലായ് വന്ന ഓർമ്മകൾ - ഉത്തരമില്ലാത്ത ചോദ്യമായ്, ഇരുട്ടിനെ പുല്കാനുള്ള വെമ്പലിനു തടസ്സമായ് നില്കുന്നു. ഓർമയിൽ താരാട്ടിന്റെ സംഗീതമില്ലാത്തവനിന്ന്  ചരമഗീതത്തിനും വകയില്ല.. ഓർമയിൽ തിളങ്ങുന്നു - എല്ലാം നിന്റെ ചെയ്തികൾ