ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമകൾ ഉണ്ടാവട്ടെ

ചുരം കയറുന്ന ആത്മീയതയെ ഞാനെവിടേം കണ്ടില്ല, ചുരം കയറുന്ന രാഷ്ട്രീയ ദേവന്മാരേം ഞാനെവിടേം കണ്ടില്ല, കണ്ടതുമുഴുവൻ മനുഷ്യത്വമുള്ള ദൈവത്തിന്റെ പ്രതിരൂപങ്ങൾ മാത്രം.. ഞാൻ ഒരു മനുഷ്യനാണ്, എന്റെ മതം മനുഷ്യത്വമാണ്, എന്റെ ആത്മീയത എന്റെ സഹോദരന്റെ സന്തോഷത്തിലാണ്... പുഴയ്ക്കു മീതെ നാം സിമെന്റിട്ടപ്പോൾ അവൾക്കെത്ര വേദനിച്ചൂന്ന് നാമാരും അന്വേഷിച്ചില്ല, ക്രൂരതയുടെ സിമന്റ്‌ തൂണുകലാൽ മലയെ ക്രൂശിച്ചപ്പോഴും അവളുടെ വേദനയെ നാമന്വേഷിച്ചില്ല, മഴയായ് പെയ്തതത്രയും പ്രകൃതിയുടെ സങ്കടങ്ങൾ, ഉരുൾ പൊട്ടലായി പൊട്ടിത്തെറിച്ചതു  പ്രകൃതിയുടെ നീരസങ്ങൾ, നാം അവളോട്‌ ചെയ്ത കൂട്ട ബലാത്സങ്ങൾക്ക് അവളുടെ കോടതിയിൽ ഒരു വിധിയെഴുതി, ദൈവമതിൽ കയ്യൊപ്പ് ചാർത്തി, വാങ്ങലിന്റെയും വിൽക്കലിന്റെയും കച്ചവട ജീവിതത്തിൽ ദൈവം നമുക്ക് സമ്മാനമായി നൽകിയ പ്രകൃതിയെ നാം വ്യഭിചരിച്ചില്ലേ, അവളോട്‌ നാം കാണിച്ച ക്രൂരതകൾക്ക്, അവളുടെ പ്രാർത്ഥനകൾക്ക്, അവൻ ഉത്തരം നൽകി.. മഴ മാറി മാനം തെളിഞ്ഞു, സൂര്യദേവൻ കണ്ണു തുറന്നു, ഓർമകൾ ഉണ്ടായിരിക്കണം, ഇനിയൊരു ദുരന്തം വിളിപ്പാടകലെയാണ് ഇതു കണ്ടു നാം പഠിച്ചിട്ടില്ലേൽ.. വിഷം ചീറ്റുന്ന രാഷ്ട്രീയം നമ്മെ സഹായിച്ചില

നഷ്ടപ്രണയം

എഴുതിയ കാവ്യങ്ങളത്രെയും നിന്നോടൊപ്പം വിട പറയുന്നുവോ ഇനി എഴുതാൻ വിരഹം മാത്രം. ഞാനെന്ന അഹങ്കാരം എനിക്കു നൽകിയ കണ്ണീർ സമ്മാനം പിരിയും നാൾ പറയരുതെന്നോട് ഇനിയൊരു ജന്മമുണ്ടെങ്കിലെന്ന്.. ഓര്മകളുണ്ടല്ലോ ഒരു നൂറു ജീവിതം ജീവിച്ചു തീർക്കാൻ എങ്കിലും വല്ലാതെയാവുന്നുവോ,  തെറ്റുകൾ തിരുത്തി ഒരു പ്രണയമായ് ഞാനാണയട്ടെ, നല്കാമായിരുന്നില്ലേ ഒരവസരം കൂടെ ചില്ലുകൊട്ടാരം തകരുന്നത് നോക്കി നിൽപ്പാണ്‌ ഞാൻ.. എന്റെ വിരഹങ്ങൾ നിന്നിൽ നന്മകളായ് പെയ്തൊഴിയട്ടെ..