ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓർമകൾ ഉണ്ടാവട്ടെ

ചുരം കയറുന്ന ആത്മീയതയെ ഞാനെവിടേം കണ്ടില്ല,
ചുരം കയറുന്ന രാഷ്ട്രീയ ദേവന്മാരേം ഞാനെവിടേം കണ്ടില്ല,
കണ്ടതുമുഴുവൻ മനുഷ്യത്വമുള്ള ദൈവത്തിന്റെ പ്രതിരൂപങ്ങൾ മാത്രം..
ഞാൻ ഒരു മനുഷ്യനാണ്,
എന്റെ മതം മനുഷ്യത്വമാണ്,
എന്റെ ആത്മീയത എന്റെ സഹോദരന്റെ സന്തോഷത്തിലാണ്...

പുഴയ്ക്കു മീതെ നാം സിമെന്റിട്ടപ്പോൾ അവൾക്കെത്ര വേദനിച്ചൂന്ന് നാമാരും അന്വേഷിച്ചില്ല,
ക്രൂരതയുടെ സിമന്റ്‌ തൂണുകലാൽ മലയെ ക്രൂശിച്ചപ്പോഴും അവളുടെ വേദനയെ നാമന്വേഷിച്ചില്ല,
മഴയായ് പെയ്തതത്രയും പ്രകൃതിയുടെ സങ്കടങ്ങൾ,
ഉരുൾ പൊട്ടലായി പൊട്ടിത്തെറിച്ചതു  പ്രകൃതിയുടെ നീരസങ്ങൾ,
നാം അവളോട്‌ ചെയ്ത കൂട്ട ബലാത്സങ്ങൾക്ക് അവളുടെ കോടതിയിൽ ഒരു വിധിയെഴുതി, ദൈവമതിൽ കയ്യൊപ്പ് ചാർത്തി,
വാങ്ങലിന്റെയും വിൽക്കലിന്റെയും കച്ചവട ജീവിതത്തിൽ ദൈവം നമുക്ക് സമ്മാനമായി നൽകിയ പ്രകൃതിയെ നാം വ്യഭിചരിച്ചില്ലേ,
അവളോട്‌ നാം കാണിച്ച ക്രൂരതകൾക്ക്,
അവളുടെ പ്രാർത്ഥനകൾക്ക്,
അവൻ ഉത്തരം നൽകി..

മഴ മാറി മാനം തെളിഞ്ഞു,
സൂര്യദേവൻ കണ്ണു തുറന്നു,
ഓർമകൾ ഉണ്ടായിരിക്കണം, ഇനിയൊരു ദുരന്തം വിളിപ്പാടകലെയാണ് ഇതു കണ്ടു നാം പഠിച്ചിട്ടില്ലേൽ..
വിഷം ചീറ്റുന്ന രാഷ്ട്രീയം നമ്മെ സഹായിച്ചില്ല,
രക്തം ബലിയിട്ടു വളർത്തിയ മതങ്ങളും തിരിഞ്ഞു നോക്കിയില്ല,
വിവേകമുള്ള മനസ്സിരുത്തി ഒന്നാലോചിക്കണം,
മനസ്സിൽ lസ്നേഹമതമെന്ന ചിന്തകളുടെ വിത്തു പാകാൻ തയ്യാറാവണം,
അതിനു വെള്ളവും, വളവും നാലാകാം
അതിന്റെ ചില്ലകളിൽ നമുക്ക് രാപ്പാർക്കാം,
അതിന്റെ തണലിലായി ബന്ധങ്ങൾ കെട്ടിപ്പടക്കാം,
ഒരുമയോടെ, ഒറ്റക്കെട്ടായി, സൗഹ്രതത്തോടെ വസിക്കാം, ചിമ്മുന്ന  മിഴികൾക്കിടയിലാണ് നമ്മുടെ ആയുസെന്നോർക്കണം,
കാലദേവന്റെ നാളെയ്ക്കുള്ള അഥിതിയാണെന്നും ഓർത്തിടേണം..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു  കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു.. അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം! കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ... ആച്ചി 🖊️

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..