എഴുതിയ കാവ്യങ്ങളത്രെയും നിന്നോടൊപ്പം വിട പറയുന്നുവോ
ഇനി എഴുതാൻ വിരഹം മാത്രം.
ഞാനെന്ന അഹങ്കാരം എനിക്കു നൽകിയ കണ്ണീർ സമ്മാനം
പിരിയും നാൾ പറയരുതെന്നോട് ഇനിയൊരു ജന്മമുണ്ടെങ്കിലെന്ന്..
ഓര്മകളുണ്ടല്ലോ ഒരു നൂറു ജീവിതം ജീവിച്ചു തീർക്കാൻ
എങ്കിലും വല്ലാതെയാവുന്നുവോ,
തെറ്റുകൾ തിരുത്തി ഒരു പ്രണയമായ് ഞാനാണയട്ടെ,
നല്കാമായിരുന്നില്ലേ ഒരവസരം കൂടെ
ചില്ലുകൊട്ടാരം തകരുന്നത് നോക്കി നിൽപ്പാണ് ഞാൻ..
എന്റെ വിരഹങ്ങൾ നിന്നിൽ നന്മകളായ് പെയ്തൊഴിയട്ടെ..
യാത്രകൾ എന്നും മനസ്സിനെ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു , അത് ആയ്ചയിൽ 4 തവണ കോഴിക്കോട് ബീച്ച് കാണാൻ പോവുന്നതായാലും , രാത്രികളിൽ കാനന സൗന്ദര്യം തേടി വയനാടൻ മലനിരകൾ കയറുന്നതായാലും .. ഒരുപാട് കാലമായി ഒരു യാത്ര വിവരണം എഴുതണമെന്ന് വിചാരിക്കുന്നു , എഴുതാനുള്ള മടികൊണ്ട് മാത്രം ഇത്രയും വൈകി . കൊറേ കാലമായി ചങ്ക് siru പറയുന്നു എഴുതാൻ , എന്തായാലും ഓഫിസിൽ ഇന്നിനി കാര്യായിട് പണിയൊന്നുല്ല , അതുകൊണ്ട് എഴുതാനിരിക്കാന്ന് വിചാരിച്ചു , ആദ്യമായിട്ടാണ് ഒരു യാത്ര വിവരണം എഴുതുന്നത് തെറ്റുകുറ്റങ്ങൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ , ഈ യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത് siru ന്റെ വെറുപ്പിക്കൽ കൊണ്ടാണ് , ഓന് ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ