ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓർമയിലെ ഒരു യാത്ര

യാത്രകൾ എന്നും മനസ്സിനെ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു , അത്  ആയ്ചയിൽ 4 തവണ കോഴിക്കോട്  ബീച്ച്കാണാൻ പോവുന്നതായാലുംരാത്രികളിൽ കാനന സൗന്ദര്യം തേടി വയനാടൻ മലനിരകൾകയറുന്നതായാലും..  ഒരുപാട് കാലമായി ഒരു യാത്ര വിവരണം എഴുതണമെന്ന് വിചാരിക്കുന്നുഎഴുതാനുള്ളമടികൊണ്ട് മാത്രം ഇത്രയും വൈകികൊറേ കാലമായി ചങ്ക് siru പറയുന്നു എഴുതാൻഎന്തായാലും ഓഫിസിൽഇന്നിനി കാര്യായിട് പണിയൊന്നുല്ലഅതുകൊണ്ട് എഴുതാനിരിക്കാന്ന് വിചാരിച്ചു , ആദ്യമായിട്ടാണ് ഒരു യാത്രവിവരണം എഴുതുന്നത് തെറ്റുകുറ്റങ്ങൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ , 
 യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത് siru ന്റെ വെറുപ്പിക്കൽ കൊണ്ടാണ്ഓന് എപ്പോ നോക്കിയാലും ട്രിപ്പ്പോവാ എന്ന ഒറ്റ വിജരെ ഉള്ളു , പ്രേമം പൊട്ടിയ ആളുകൾ ഇങ്ങനെ യാത്ര ഭ്രാന്തന്മാർ ആവൊഎന്തായാലുംഓള് പോയപ്പോ പണി കിട്ടിയത് ഞമ്മക്കാണ്പക്ഷെ കുഴപ്പല്ല ഞമ്മളും ഓനെപോലെ ഒരു യാത്ര ഭ്രാന്തനാണ്നമുക്ക് വിഷയത്തിലേക്ക് വരം അല്ലെ , അങ്ങനെ  പതിവുപോലെ ഞങ്ങളുടെ റൈഡേഴ്‌സ് ഗ്രൂപ്പിൽ മെസ്സേജ് വന്നു" guys  നമുക്കൊരു ട്രിപ്പ് പോയാലോഊട്ടിമൈസൂർ ആൺ സ്ഥിരം റൂട്ട് ഒന്ന് മാറ്റി പിടിച്ചാലോ ഓന്തെന്നെയാണ് അതും പറഞ്ഞത് , പക്ഷെ പ്രതികരണങ്ങൾ പതിവുപോലർ മന്ത ഗതിയിൽ ആയിരുന്നുഓരോരുത്തർക്ക് ഓരോ പ്രശ്നങ്ങൾ , പിന്നെ പോവാം അടുത്ത മാസം പോവാം , അങ്ങനെ ഓരോരോമുടക്കുകൾ , അത്രേം  വെയിറ്റ് ചെയ്യാൻ ഉള്ള ക്ഷമ ഞങ്ങള്ക് രണ്ടാൾക്കും ഉണ്ടായിരുന്നില്ലപക്ഷെ അഭിയുംനജുവും കൂടെ വരം എന്ന പറഞ്ഞുഅങ്ങനെ ഞങ്ങൾ 4 പേര് സെറ്റ് ആയിപക്ഷെ  അവസാന നിമിഷംഅവർക്കും ചില പ്രശ്നമാണ് വന്നു , അങ്ങനെ ഞങ്ങൾ രണ്ടാളും മാത്രമായിഅങ്ങനെ  നിലാവുള്ള  പാതിരാക്ക് തണുപ്പിനെ വകവെക്കാതെ ഞാനും siru വും കൂട്ടുകാരുടെ അനുഗ്രഹത്തോടെ  laggage ഒക്കെ കുത്തിനിറച്ച ബാഗ് ബൈകിന്റെ പിറകിൽ കെട്ടി  നുമ്മ സ്വന്തം ബ്രോഷബി ന്റെ thunder birdil യാത്ര തുടങ്ങി.

 പകലും 3 രാത്രിയും  ആയിരുന്നു  ഞങ്ങളുടെ  അക്കൗണ്ടിൽ  ഉണ്ടായിരുന്നത്വൈകുന്നേരം ഓഫീസിന്ന്ഇറങ്ങയപ്പോ ലേറ്റ് ആയി , 6 മണിക്  ഇറങ്ങണം  എന്ന  വിചാരിച്ചത്  പക്ഷെ  ഇറങ്ങയപ്പോ  രാത്രി  11 മണികഴിഞ്ഞു , അങ്ങനെ കോഴിക്കോട് കൊച്ചി ഹൈവേയിൽ 50,60 സ്പീഡിൽ ഞങ്ങളുടെ ബുള്ളെറ്റ്ഓടിക്കൊണ്ടിരുന്നു , മലപ്പുറം കഴിഞ്ഞപ്പോ siru ന് വിശക്കാന് തുടങ്ങി , ഇനി എന്തേലും കഴിച്ചിട്ടാവാംഎന്ന്paranjapo എന്റെ വയറും എന്നോട് വിശക്കുന്നുന്ന പറഞ്ഞുഅങ്ങനെ അടുത്ത കണ്ട തട്ടുകടയിൽ കേറാൻതീരുമാനിച്ചു , വേറൊരു കോമഡി എന്താണ് വെച്ചാൽ ആദ്യം കാണുന്ന കടയിൽ നിന്ന് ഫുഡ് അടിക്കുന്ന ശീലംഞമ്മക്കില്ല , എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച അടുത്ത തപ്പി പോകുംഇത്തവണേം അതുപോലെസംഭവിച്ചുഒന്ന് രണ്ടു കടകൾ കേറാതെ അടുത്തതിനായ് തപ്പൽ തുടങ്ങിയപ്പോ ഞാൻ siru നോട് പറഞ്ഞു , ഡാഇത് ശരിയാവൂല്ലട്ടോനമുക് അടുത്ത കടയിൽ കയറാംഅങ്ങനെ അടുത്ത് കണ്ട തട്ടുകടയിൽ കയറി പൊറാട്ടയുംബീഫും പിന്നൊരു സുലൈമാനിയും കഴിച്ചു.

അങ്ങനെ വയറും മനസ്സ് ഉം നിറച്ചു വീണ്ടും യാത്ര തുടങ്ങി , രാത്രിയുടെ യാമങ്ങൾ ഓരോന്നായി മറഞ്ഞുകൊണ്ടിരിക്കുന്നു , നിലാവുള്ള രാത്രിയിൽ ചന്ദ്രനും നക്ഷത്രങ്ങൾക്കും താഴെ ഞങ്ങൾ ബുള്ളെറ്റിനോട് കഥയുംപറഞ് തണുപ്പുള്ള കാറ്റിനെ ബ്ളാങ്കറ്റ് ആക്കി യാത്ര തുടർന്ന് , രാത്രി ഒരു 3 മണിയായപ്പോ അല്പംമയങ്ങിയാലോന്ന് ഞാൻ ചങ്കിനോട് ചോദിച്ചു , ഉറങ്ങാതെ യാത്ര ചെയ്ത ഒരു രാത്രി തന്ന കറുത്ത ഓർമകൾമനസ്സിലുള്ളതുകൊണ്ട് , ഇനിയല്പം വിശ്രമിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു , അങ്ങനെ അടുത്തുകണ്ടപള്ളിക്കോലായിൽ ലുഗ്ഗജ് തലയിണയാക്കി അല്പം മയങ്ങി 5 മണിക് മുൻപ് യാത്രാ പുനരാരംഭിക്കേണ്ടതുകൊണ്ട്അലാറം വെച്ച കിടന്നു , കാര്യായിട് ഉറങ്ങാൻ പറ്റിയില്ലെങ്കിലും അല്പം ആശ്വാസണ്ടായിരുന്നു , അങ്ങനെ നേരെഅങ്കമാലി ലക്ഷ്യമാക്കി വണ്ടി ഓടിച്ചുഅംഗമാലിയിലെത്തി റൂം എടുത്തു , ഫ്രഷ് ആയി അല്പം കിടന്നു , അധികസമയം മുന്നിലില്ലാത്തത്കൊണ്ട് പ്രാതലും കഴിച്ച നഗരങ്ങളോട് യാത്ര പറഞ്ഞ കാനന യാത്രക്കായി നേര്യമംഗലംഅടിമാലി ചുരം താണ്ടി വണ്ടി കുതിച്ചു ,  പാത ശെരിക്കും ഓരോ യാത്രികനും പ്രിയപെട്ടതായിരിക്കുംഇരുഭാഗത്തും തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ , ഇടയ്ക്കിടെ മനസ്സിൽ കുളിരു കോരി ഇടുന്ന ചെറിയvellachatangal

ആകെ മൊത്തം നൈസ് ഫീലിങ്ങ്സ് , ഞങ്ങളെ പോലെ ഒരുപാട് ബൈക്ക് റൈഡേഴ്സനെ യാത്രയിലൂടെ നീളംകാണാൻ പറ്റി , എങ്കിലും വിഷമം തോന്നിയ കാര്യം എന്താണ് വെച്ചാൽ മറ്റുള്ള യാത്രക്കാർക്ക് പോലും ജീവൻഭീഷണിയായി ബൈക്ക് ഓടിക്കുന്നവർറോഡ് റൈഡിനുള്ളതാണ് അല്ലാതെ റൈസിങ്ങിന് ഉള്ളതല്ല എന്ന ഓരോയാത്രികനും മനസ്സിലാക്കിയാൽ നന്നായേനെനമുക്കത് വിടാം , ഒരുപാട് പറഞ്ഞ ബോറടിക്കുമല്ലോ , അങ്ങനെയാത്ര തുടർന്ന്നു കുറച്ചു മുന്നോട് പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടം കണ്ടു , ഒരു മലമുകളിൽ നിന്ന്ആർത്തട്ടഹസിച്ച വരുന്ന ജലപ്രവാഹം താഴെ എത്തുമ്പോൾ ഒരു ശാലീന സുന്ദരിയായി അച്ചടക്കത്തോടെ ഒഴുകിഏതോ അരുവികൾ ലക്ഷ്യമാക്കി ഒഴുകിഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടവിടെ , സ്വാദേശികളും വിദേശികളുംഒരുപോലെ , ഞങ്ങളും അവിടെ ഇറങ്ങി കുറച്ച ഫോട്ടോസ് ഒകെ പോസ് ചെയ്തു സെൽഫി ഭ്രാന്തനായ siru ന്ഒരേ പോസിൽ ഒരു അഞ്ചാറെണ്ണം ഒക്കെ എടുക്കണം എന്നാലേ തൃപ്തി ആവുള്ളു , അങ്ങനെ സെൽഫി യും ഒകെഎടുത്ത് അവിടത്തെ കടയിൽ നിന്ന് കൊർച് സ്നാക്ക്സ് ഒകെ വാങ്ങി കഴിച്ച വീണ്ടും ഞങ്ങളുടെ ബോൾഡ്ആൻഡ് buety ബുള്ളറ്റിൽ കേറി യാത്ര തുടർന്നു...

Continue..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു  കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു.. അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം! കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ... ആച്ചി 🖊️

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..