ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീ മാത്രം

കാലമെങ്ങോട്ടാണ് മനുജനെ കൊണ്ടു പോവുന്നത് ? അതോ മനുഷ്യനാണോ ഈ കാലത്തെ?? അച്ഛൻ, അമ്മ, അധ്യാപകൻ ഇവർകൊക്കെയിനി മറ്റൊരർത്ഥം കണ്ടത്തേണ്ടിയിരിക്കുന്നുവോ ? അമ്മതൻ മുലപ്പാലിനി എങ്ങിനി വിശ്വസിക്കും? അച്ചൻ തൻ തലോടലെങ്ങിനി ആസ്വദിക്കും? ഗുരുവിൻ സ്നേഹവും ഒരു  കാമമായില്ലേ ? ദൈവമേ.. ഞാൻ നിന്നിൽ വിശ്വസിക്കുന്നു.. ഞാൻ ഉരുവിട്ട മന്ത്രങ്ങളെല്ലാം എന്നെ തളർത്തുന്നു, "മാതാ, പിതാ, ഗുരു" ഇതിനൊരു വ്യാഖ്യാനമെഴുതാൻ സഹായിച്ചിടില്ലേ,