ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സത്യം

പലകുറി ഞാനൊരു സംശയമായ് ഇനിയത് വേണ്ടാന്നുപദേശമായ് കനവായ് കണ്ടതു കനലായ് മാറി എല്ലാം എന്നിലെ ഭ്രാന്തായ് തോന്നി മരണം വന്നിടെ ചിരിയായ് മാറി ജനനം എന്നിലെ ഭീതിയുമായ് ഞാനൊരു ഭ്രാന്തനായ്.. ഇന്നിന്റെ ഭ്രാന്തൻ, ഇന്നലകളിലെ കാമുകൻ നാളെയുടെ വഞ്ചകൻ..

ഉമ്മീ

രാവിലെ ഇൻബോക്സിൽ നിറയെ മെസ്സേജ്, എല്ലാം അമ്മ ദിനാശംസകൾ,  നല്ലബംഗിയിൽ നിറങ്ങൾ  നിറഞ്ഞു നില്കുന്നു ഓരോന്നിലും.. ഇന്നു mothersday ആണല്ലേ, ഇങ്ങനെയും  ഒരു ദിവസം !!! അതെ നമ്മൾ വിദ്യ സമ്പന്നർ തിരക്കിലാണ്, അമ്മക്ക് ഒരു ദിനം , അച്ഛൻ ഒരുദിനം, പ്രണയിക്കാൻ ഒരു ദിനം, അങ്ങനെ പോവുന്നു ദിവസങ്ങൾ... എന്റെ ഉമ്മച്ചിയെ സ്നേഹിക്കാൻ- എനിക്കീ  ദിവസം വേണ്ടാ.. ഇന്നു അമ്മക്ക് ആശംസകൾ നേരുന്നവരെ- നാളെ അവരെ വൃദ്ധ സധനങ്ങളിൽ വലിച്ചെറിയരുതേ.. എന്റെ ഓരോ പ്രഭാതങ്ങളും ഉമ്മക്കൊപ്പമാണ്.. എന്റെ ദിവസങ്ങളുടെ അസ്തമയവും ഉമ്മക്കൊപ്പമാണ്... ഞാൻ കണ്ട സ്നേഹത്തിൻ നിറകുടമാണവർ, എന്നെ ചിരിക്കാൻ പഠിപ്പിച്ചവൾ, എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ, ഉമ്മീ.. നീ വേണം മരണം വരെ- എനിക്ക് സ്നേഹിക്കണം നിന്നെ, ഈ ജന്മം മുഴുവൻ- നീ വേണം എന്റെ കൂടെ.

മരണം

മരണമേ, എന്റെ മരണമേ.. അനുദിനം നീയെന്നിലേക്ക് അടുക്കുന്നു നിന്റെ പ്രണയം ഞാൻ അറിയുന്നു- എങ്കിലും നിനക്ക് സ്വന്തമാവാൻ ഞാൻ മടിക്കുന്നു.. നിന്റെ ദിവ്യമാം പ്രണയം പുലരുമെന്നറിയാം- നിന്റെ നന്മകൾ എന്നിലണയുമെന്നറിയാം- എങ്കിലും എന്റെ ഇന്നലകളെ തിരികേ- വിളിച്ചോട്ടെ, ഞാനെന്ന അഹങ്കാരം ഓർക്കാൻ മറന്ന- എന്നിലെ തിന്മകൾ കാർന്നു തിന്ന- എന്റെ നല്ല സുദിനങ്ങൾ... തിരികേ തരില്ലന്നറിയാം എങ്കിലും- നിന്നോട് ഞാൻ കെഞ്ചുന്നു, എന്റെ മരണമേ, എന്നിലണയും മുന്നേ- ഒരു നന്മ ഞാൻ ചെയതോട്ടെ, ഒരു തവണ ഞാൻ ചിരിച്ചോട്ടെ.

കാത്തിരിപ്പ്

കാത്തിരിപ്പ്.. മനുജാ, നീ മണ്ണെന്ന സത്യം മരണം വരെ- ഓർത്തുകില്ലേൽ, ധൂളിയായ്  പറക്കാൻ, ചിറകു മുളക്കാത്തൊരുദിനം- നിന്നിലണയാനിരിപ്പു, തൻ ജന്മ സാഫല്യമീ ദിന- രാത്രങ്ങളെന്നഹങ്കരിക്കുന്നേൽ, മണ്ണേൽ ചേരുന്നാദിനം വിസ്മരിച്ചീടല്ലേ.. ഒരുകൊച്ചു പുഷ്പമായ് വിടര്ന്ന ജീവനെ- സൗഗന്ധികമലരായ് പരിമളം പടർത്തൂ.. മരണം ജീവനിൽ വമിക്കുന്നതിനിടയിലായ് - ഒരുവേള നിൻ മനം ചിരിപടർത്തൂ.. വെറുമൊരു നിമിഷംപോലും ചാപല്യമല്ലോ-നമുക്കിന്ന്, ആ ദിനം സത്യമാണെൻ സോദരാ- അന്തരം കുറയുന്നോരോ വാക്കിലും- അന്ത്യ ദിനത്തിനായ് കാത്തിരിപ്പൂ ഞാൻ..

ഹാദിയ

നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്കിതെന്തു പറ്റി, മൗലികാവകാശം പോലും നിഷേധിച്ച ഹാദിയ എന്ന സഹോദരിക്ക് എന്റെ പിന്തുണ , ഹാദിയ നിനക്കുവേണ്ടി ഞാനിതെഴുതുന്നു.. ----------------------------------------------------------------------------------               ചിന്തകൾ ചിതലരച്ചുവോ???    ഹാദിയാ, സഹോദരി.. നീയാണ് പോരാളി,    നിന്റെവകാശമീ സമൂഹത്തിന്റനിവാര്യതയാണ്,    ഇവിടെ നിന്റെവകാശങ്ങൾക് വിലയുണ്ട്,    നിന്റെ വിശ്വാസങ്ങൾക് കാവലിനായ്-    ഭാരതാംബയുണ്ട്,    നിന്റെ സഹോദരനാം ഞാനുമുണ്ട്.    പ്രിയപ്പെട്ട അച്ഛാ, സ്നേഹമുള്ള അമ്മെ,    സ്വന്തം മകളെ-    സമൂഹത്തിനു മുന്നിലാപമാനിധയാക്കാതെ,    അവളുടെ സ്വപ്നങ്ങളിൽ കൂട്ട് നടന്നില്ലേ നിങ്ങൾ-    അവളുടെ പതർച്ചയിൽ കൈത്താങ്ങായിരുന്നില്ലേ,    ഇന്നവളുടെ സ്വപ്നങ്ങൾ തകരുന്നത് കണ്ടു-    നിൽക്കവേ,    പാപിയെന്ന് പഴി-    ചൊല്ലാതൊരുവാക്കുപറയാനനുവദിക്കൂ..    ഹാദിയാ, സഹോദരി..    നിൻ നാമത്തെ നീ അര്ഥവത്താക്കിയിരിക്കുന്നു,    നിൻ വിശ്വാസം ചേദിക്കാനിവിടൊരു-    കത്തീയിനിയുയരുകില്ല,    നിന്റെ കണ്ണീരിന്നു കാവലയൊരു സമൂഹമുണ്ട്,    ജന്മ ഭൂമിയെ പ്രണയിക്കുന്നൊരു ജനതയുണ്ട്,    പ

നിനക്കുവേണ്ടി മാത്രം

വെയിലേറ്റു വാടിയ സങ്കടങ്ങളിനിയെന്തിന്‌.. കാലം പെയ്തൊഴിഞ്ഞില്ലേ. കോപ്പിച്ചൊരാ മാനവും തോൽവി സമ്മതിച്ചില്ലേ, ജാലക ചില്ലുകൾക്ക് പോലും വെയിലിന്റെ ചൂടൊരാനന്ദമായി. ഇനിയുമെന്തിനീ കാത്തിരിപ്പ്..   ഒരു പ്രഭാതമെങ്കിലും ഉദിച്ചുയരൂ... ആ വിളക്കിൽ നിന്നൊരല്പം വെളിച്ചം പകരൂ..

പാപമോചനം

ബാല്യം അനാഥമായിരുന്നില്ല, കൗമാരവുമെന്നെ അനാഥനാക്കിയില്ല, അനാഥ യൗവനമുനിക്കുണ്ടായിരുന്നില്ല, പക്ഷെ, ഇന്നെൻ വാർധക്യത്തിൽ- ഞാനനാഥനാണ്.. അറിഞ്ഞു ചെയ്‌ത തെറ്റുകളല്ല- ഞാൻ കണ്ട നന്മകൾ തെറ്റുകളായോ? ആഗ്രഹങ്ങളും, മോഹങ്ങളും ബലിയാടാക്കിയും, രാത്രികളെ പകലുകളാക്കിയും, എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നെയ്തു- ഞാൻ.. ഉഷ്ണവും, ശൈത്യവുമെന്നെ മടിയനാക്കിയില്ല, മഴയും, വെയിലുമെന്റെ വഴി മുടക്കിയില്ല, പക്ഷെ, സ്നേഹമായ്, രക്തബന്ധങ്ങളായ്- ഞാൻ കണ്ട സ്വപ്‌നങ്ങൾ- ഇന്നെന്നോടാക്രോശിക്കുന്നു, പാടിയടച്ചാട്ടിയോടിക്കുന്നതിനു മുന്നേ- ഇറങ്ങിപോയിക്കൂടെയെന്നു നീരസപ്പെടുന്നെൻ മാനസം,.. സമയമായെന്ന് തിരിച്ചറിയുന്നു ഞാൻ, വൃദ്ധസദനത്തിൻ തുറന്ന വാതിലുകളെനിക്ക് സ്വാഗതമോതുന്നു, തീരാ പരീക്ഷണമായ് ആ നടുക്കളത്തിൽ കിടന്നു പിടയുന്നെൻ സ്വപ്‌നങ്ങൾ, വയ്യ, ഇനി തോൽക്കാൻ വയ്യ, മൃത്യു ദേവാ, കാത്തിരിക്കാൻ വയ്യ നിന്നെ, മരണമേ, സ്വയം വരിക്കുന്നു നിന്നെ ഞാൻ, അവസാനമെങ്കിലും തിരിച്ചറിയുന്നു ഞാൻ, എൻ പാപക്കറകൾ കഴുകിക്കളയാൻ നീ നല്കിയതീ ജൻമമെന്ന്.