രാവിലെ ഇൻബോക്സിൽ നിറയെ മെസ്സേജ്,
എല്ലാം അമ്മ ദിനാശംസകൾ,
നല്ലബംഗിയിൽ നിറങ്ങൾ നിറഞ്ഞു നില്കുന്നു ഓരോന്നിലും..
ഇന്നു mothersday ആണല്ലേ,
ഇങ്ങനെയും ഒരു ദിവസം !!!
അതെ നമ്മൾ വിദ്യ സമ്പന്നർ തിരക്കിലാണ്,
അമ്മക്ക് ഒരു ദിനം , അച്ഛൻ ഒരുദിനം, പ്രണയിക്കാൻ ഒരു ദിനം,
അങ്ങനെ പോവുന്നു ദിവസങ്ങൾ...
എന്റെ ഉമ്മച്ചിയെ സ്നേഹിക്കാൻ-
എനിക്കീ ദിവസം വേണ്ടാ..
ഇന്നു അമ്മക്ക് ആശംസകൾ നേരുന്നവരെ-
നാളെ അവരെ വൃദ്ധ സധനങ്ങളിൽ വലിച്ചെറിയരുതേ..
എന്റെ ഓരോ പ്രഭാതങ്ങളും ഉമ്മക്കൊപ്പമാണ്..
എന്റെ ദിവസങ്ങളുടെ അസ്തമയവും ഉമ്മക്കൊപ്പമാണ്...
ഞാൻ കണ്ട സ്നേഹത്തിൻ നിറകുടമാണവർ,
എന്നെ ചിരിക്കാൻ പഠിപ്പിച്ചവൾ,
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ,
ഉമ്മീ.. നീ വേണം മരണം വരെ-
എനിക്ക് സ്നേഹിക്കണം നിന്നെ,
ഈ ജന്മം മുഴുവൻ-
നീ വേണം എന്റെ കൂടെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ