മരണമേ, എന്റെ മരണമേ..
അനുദിനം നീയെന്നിലേക്ക് അടുക്കുന്നു
നിന്റെ പ്രണയം ഞാൻ അറിയുന്നു-
എങ്കിലും നിനക്ക് സ്വന്തമാവാൻ ഞാൻ മടിക്കുന്നു..
നിന്റെ ദിവ്യമാം പ്രണയം പുലരുമെന്നറിയാം-
നിന്റെ നന്മകൾ എന്നിലണയുമെന്നറിയാം-
എങ്കിലും എന്റെ ഇന്നലകളെ തിരികേ- വിളിച്ചോട്ടെ,
ഞാനെന്ന അഹങ്കാരം ഓർക്കാൻ മറന്ന-
എന്നിലെ തിന്മകൾ കാർന്നു തിന്ന-
എന്റെ നല്ല സുദിനങ്ങൾ...
തിരികേ തരില്ലന്നറിയാം എങ്കിലും-
നിന്നോട് ഞാൻ കെഞ്ചുന്നു,
എന്റെ മരണമേ, എന്നിലണയും മുന്നേ-
ഒരു നന്മ ഞാൻ ചെയതോട്ടെ,
ഒരു തവണ ഞാൻ ചിരിച്ചോട്ടെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ