ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരണം

  മരണത്തിന്റെ നിറം കറുപ്പാണോ? ആര് പറഞ്ഞു മരണത്തിന്  നിറം ഉണ്ടെന്ന്? ഇല്ലേ??? നിറമിലെങ്കിലും മരണം ഇരുട്ടല്ലേ- ഇരുട്ടിന്റെ നിറം കറുപ്പല്ലേ, അപ്പോൾ മരണത്തിന്റെ നിറവും അത് തന്നെ. ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു- കറുപ്പിന്റെ- സൗന്ദര്യം കണ്ടെത്തുന്നത് വരെ, പക്ഷെ ഇന്ന് ഞാൻ ഇരുട്ടിനെ സ്നേഹിക്കുന്നു- മരണത്തെ സ്നേഹിക്കുന്നത്പോലെ... എന്റെ യാത്രകൾക്ക് ലക്ഷ്യങ്ങളുണ്ട്, കൊതി തീരാതെ ഞാൻ സഞ്ചരിക്കുന്നു.. എന്റെ മരണത്തെ കണ്ടെത്തുന്നത് വരെ, എന്റെ മരണം, അതാണെന്റെ  ലക്‌ഷ്യം, നാഥന് ഞാൻ കൊടുക്കുന്ന ഉത്തരങ്ങൾ, അതിനുവേണ്ടി ഞാൻ സഞ്ചാരിയായി, അല്ല എന്നെ - സഞ്ചാരിയാക്കി.. എല്ലാം നിന്റെ തീരുമാനങ്ങൾ, ഞാൻ നിന്റെ-  അടിമയല്ലയോ, ഇരുൾ വീണ വഴികൾ മാത്രമെനിക്ക് പരിചയമുള്ളൂ, നീ നൽകിയ വെളിച്ചം വിസ്മരിച്ചീ പാപിയാം സ്വാർത്ഥൻ, ഒരു വേള മനുഷ്യനായ് ജീവിച്ചിരുന്നേൽ, ഒരു വിത്തു വിതച്ചിരുന്നേൽ, തണലായ്‌ മാറിയിരുന്നേൽ, ഇടാറില്ലായിരുന്നെൻ ഹൃദയം, അസ്തമയത്തിനു സമയമായെന്നറിയുമ്പോൾ- വൈകിയ ചിന്തകളെന്തിനു  നൽകി, നിൻ വിചാരണം, അസ്ത്രങ്ങളായ്- നെഞ്ചിൽ തറക്കുന്നു, അശ്രു

പുട്ട്

               ഇന്നു പ്രാതലിന് പുട്ടായിരുന്നു-             ഉമ്മയുടെ സ്നേഹം നിറച്ചുവെച്ച അരിപുട്ട്.             കൂട്ടിനു കൂടാൻ കടലക്കറിയും,             പിന്നെപ്പറയണ്ടല്ലോ, പ്രാതൽ കെങ്കേമം.             തേങ്ങാ മുറിച്ചതും,അരച്ചതും ഞാനാണല്ലോ..             അഭിമാനത്തോടെ,നിർവൃതിയോടെ-             നാലുകഷണം  ഞാനകത്താക്കി,             തേങ്ങയും അരിപ്പൊടിയും ആവിയിൽ -             വേവുമ്പോൾ, ഉമ്മ തൻ കരുതലിൽ പുട്ട് റെഡി.