ഇന്നു പ്രാതലിന് പുട്ടായിരുന്നു-
ഉമ്മയുടെ സ്നേഹം നിറച്ചുവെച്ച അരിപുട്ട്.
കൂട്ടിനു കൂടാൻ കടലക്കറിയും,
പിന്നെപ്പറയണ്ടല്ലോ, പ്രാതൽ കെങ്കേമം.
തേങ്ങാ മുറിച്ചതും,അരച്ചതും ഞാനാണല്ലോ..
അഭിമാനത്തോടെ,നിർവൃതിയോടെ-
നാലുകഷണം ഞാനകത്താക്കി,
തേങ്ങയും അരിപ്പൊടിയും ആവിയിൽ -
വേവുമ്പോൾ, ഉമ്മ തൻ കരുതലിൽ പുട്ട് റെഡി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ