ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ