യാത്രകൾ എന്നും മനസ്സിനെ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു , അത് ആയ്ചയിൽ 4 തവണ കോഴിക്കോട് ബീച്ച്കാണാൻ പോവുന്നതായാലും, രാത്രികളിൽ കാനന സൗന്ദര്യം തേടി വയനാടൻ മലനിരകൾകയറുന്നതായാലും.. ഒരുപാട് കാലമായി ഒരു യാത്ര വിവരണം എഴുതണമെന്ന് വിചാരിക്കുന്നു, എഴുതാനുള്ളമടികൊണ്ട് മാത്രം ഇത്രയും വൈകി. കൊറേ കാലമായി ചങ്ക് siru പറയുന്നു എഴുതാൻ, എന്തായാലും ഓഫിസിൽഇന്നിനി കാര്യായിട് പണിയൊന്നുല്ല, അതുകൊണ്ട് എഴുതാനിരിക്കാന്ന് വിചാരിച്ചു , ആദ്യമായിട്ടാണ് ഒരു യാത്രവിവരണം എഴുതുന്നത് തെറ്റുകുറ്റങ്ങൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ ,
ഈ യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത് siru ന്റെ വെറുപ്പിക്കൽ കൊണ്ടാണ്, ഓന് എപ്പോ നോക്കിയാലും ട്രിപ്പ്പോവാ എന്ന ഒറ്റ വിജരെ ഉള്ളു , പ്രേമം പൊട്ടിയ ആളുകൾ ഇങ്ങനെ യാത്ര ഭ്രാന്തന്മാർ ആവൊ? എന്തായാലുംഓള് പോയപ്പോ പണി കിട്ടിയത് ഞമ്മക്കാണ്. പക്ഷെ കുഴപ്പല്ല ഞമ്മളും ഓനെപോലെ ഒരു യാത്ര ഭ്രാന്തനാണ്, നമുക്ക് വിഷയത്തിലേക്ക് വരം അല്ലെ , അങ്ങനെ പതിവുപോലെ ഞങ്ങളുടെ റൈഡേഴ്സ് ഗ്രൂപ്പിൽ മെസ്സേജ് വന്നു" guys നമുക്കൊരു ട്രിപ്പ് പോയാലോ? ഊട്ടി, മൈസൂർ ആൺ സ്ഥിരം റൂട്ട് ഒന്ന് മാറ്റി പിടിച്ചാലോ" ഓന്തെന്നെയാണ് അതും പറഞ്ഞത് , പക്ഷെ പ്രതികരണങ്ങൾ പതിവുപോലർ മന്ത ഗതിയിൽ ആയിരുന്നു, ഓരോരുത്തർക്ക് ഓരോ പ്രശ്നങ്ങൾ , പിന്നെ പോവാം എ, അടുത്ത മാസം പോവാം , അങ്ങനെ ഓരോരോമുടക്കുകൾ , അത്രേം വെയിറ്റ് ചെയ്യാൻ ഉള്ള ക്ഷമ ഞങ്ങള്ക് രണ്ടാൾക്കും ഉണ്ടായിരുന്നില്ല, പക്ഷെ അഭിയുംനജുവും കൂടെ വരം എന്ന പറഞ്ഞു, അങ്ങനെ ഞങ്ങൾ 4 പേര് സെറ്റ് ആയി. പക്ഷെ അവസാന നിമിഷംഅവർക്കും ചില പ്രശ്നമാണ് വന്നു , അങ്ങനെ ഞങ്ങൾ രണ്ടാളും മാത്രമായി, അങ്ങനെ ആ നിലാവുള്ള പാതിരാക്ക് തണുപ്പിനെ വകവെക്കാതെ ഞാനും siru വും കൂട്ടുകാരുടെ അനുഗ്രഹത്തോടെ laggage ഒക്കെ കുത്തിനിറച്ച ബാഗ് ബൈകിന്റെ പിറകിൽ കെട്ടി നുമ്മ സ്വന്തം ബ്രോ, ഷബി ന്റെ thunder birdil യാത്ര തുടങ്ങി.
2 പകലും 3 രാത്രിയും ആയിരുന്നു ഞങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്, വൈകുന്നേരം ഓഫീസിന്ന്ഇറങ്ങയപ്പോ ലേറ്റ് ആയി , 6 മണിക് ഇറങ്ങണം എന്ന വിചാരിച്ചത് പക്ഷെ ഇറങ്ങയപ്പോ രാത്രി 11 മണികഴിഞ്ഞു , അങ്ങനെ കോഴിക്കോട് കൊച്ചി ഹൈവേയിൽ 50,60 സ്പീഡിൽ ഞങ്ങളുടെ ബുള്ളെറ്റ്ഓടിക്കൊണ്ടിരുന്നു , മലപ്പുറം കഴിഞ്ഞപ്പോ siru ന് വിശക്കാന് തുടങ്ങി , ഇനി എന്തേലും കഴിച്ചിട്ടാവാംഎന്ന്paranjapo എന്റെ വയറും എന്നോട് വിശക്കുന്നുന്ന പറഞ്ഞു, അങ്ങനെ അടുത്ത കണ്ട തട്ടുകടയിൽ കേറാൻതീരുമാനിച്ചു , വേറൊരു കോമഡി എന്താണ് വെച്ചാൽ ആദ്യം കാണുന്ന കടയിൽ നിന്ന് ഫുഡ് അടിക്കുന്ന ശീലംഞമ്മക്കില്ല , എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച അടുത്ത തപ്പി പോകും, ഇത്തവണേം അതുപോലെസംഭവിച്ചു, ഒന്ന് രണ്ടു കടകൾ കേറാതെ അടുത്തതിനായ് തപ്പൽ തുടങ്ങിയപ്പോ ഞാൻ siru നോട് പറഞ്ഞു , ഡാഇത് ശരിയാവൂല്ലട്ടോ, നമുക് അടുത്ത കടയിൽ കയറാം, അങ്ങനെ അടുത്ത് കണ്ട തട്ടുകടയിൽ കയറി പൊറാട്ടയുംബീഫും പിന്നൊരു സുലൈമാനിയും കഴിച്ചു.
അങ്ങനെ വയറും മനസ്സ് ഉം നിറച്ചു വീണ്ടും യാത്ര തുടങ്ങി , രാത്രിയുടെ യാമങ്ങൾ ഓരോന്നായി മറഞ്ഞുകൊണ്ടിരിക്കുന്നു , നിലാവുള്ള രാത്രിയിൽ ചന്ദ്രനും നക്ഷത്രങ്ങൾക്കും താഴെ ഞങ്ങൾ ബുള്ളെറ്റിനോട് കഥയുംപറഞ് തണുപ്പുള്ള കാറ്റിനെ ബ്ളാങ്കറ്റ് ആക്കി യാത്ര തുടർന്ന് , രാത്രി ഒരു 3 മണിയായപ്പോ അല്പംമയങ്ങിയാലോന്ന് ഞാൻ ചങ്കിനോട് ചോദിച്ചു , ഉറങ്ങാതെ യാത്ര ചെയ്ത ഒരു രാത്രി തന്ന കറുത്ത ഓർമകൾമനസ്സിലുള്ളതുകൊണ്ട് , ഇനിയല്പം വിശ്രമിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു , അങ്ങനെ അടുത്തുകണ്ടപള്ളിക്കോലായിൽ ലുഗ്ഗജ് തലയിണയാക്കി അല്പം മയങ്ങി 5 മണിക് മുൻപ് യാത്രാ പുനരാരംഭിക്കേണ്ടതുകൊണ്ട്അലാറം വെച്ച കിടന്നു , കാര്യായിട് ഉറങ്ങാൻ പറ്റിയില്ലെങ്കിലും അല്പം ആശ്വാസണ്ടായിരുന്നു , അങ്ങനെ നേരെഅങ്കമാലി ലക്ഷ്യമാക്കി വണ്ടി ഓടിച്ചു, അംഗമാലിയിലെത്തി റൂം എടുത്തു , ഫ്രഷ് ആയി അല്പം കിടന്നു , അധികസമയം മുന്നിലില്ലാത്തത്കൊണ്ട് പ്രാതലും കഴിച്ച നഗരങ്ങളോട് യാത്ര പറഞ്ഞ കാനന യാത്രക്കായി നേര്യമംഗലംഅടിമാലി ചുരം താണ്ടി വണ്ടി കുതിച്ചു , ഈ പാത ശെരിക്കും ഓരോ യാത്രികനും പ്രിയപെട്ടതായിരിക്കും, ഇരുഭാഗത്തും തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ , ഇടയ്ക്കിടെ മനസ്സിൽ കുളിരു കോരി ഇടുന്ന ചെറിയvellachatangal
ആകെ മൊത്തം നൈസ് ഫീലിങ്ങ്സ് , ഞങ്ങളെ പോലെ ഒരുപാട് ബൈക്ക് റൈഡേഴ്സനെ യാത്രയിലൂടെ നീളംകാണാൻ പറ്റി , എങ്കിലും വിഷമം തോന്നിയ കാര്യം എന്താണ് വെച്ചാൽ മറ്റുള്ള യാത്രക്കാർക്ക് പോലും ജീവൻഭീഷണിയായി ബൈക്ക് ഓടിക്കുന്നവർ, റോഡ് റൈഡിനുള്ളതാണ് അല്ലാതെ റൈസിങ്ങിന് ഉള്ളതല്ല എന്ന ഓരോയാത്രികനും മനസ്സിലാക്കിയാൽ നന്നായേനെ. നമുക്കത് വിടാം , ഒരുപാട് പറഞ്ഞ ബോറടിക്കുമല്ലോ , അങ്ങനെയാത്ര തുടർന്ന്നു കുറച്ചു മുന്നോട് പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടം കണ്ടു , ഒരു മലമുകളിൽ നിന്ന്ആർത്തട്ടഹസിച്ച വരുന്ന ജലപ്രവാഹം താഴെ എത്തുമ്പോൾ ഒരു ശാലീന സുന്ദരിയായി അച്ചടക്കത്തോടെ ഒഴുകിഏതോ അരുവികൾ ലക്ഷ്യമാക്കി ഒഴുകി, ഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടവിടെ , സ്വാദേശികളും വിദേശികളുംഒരുപോലെ , ഞങ്ങളും അവിടെ ഇറങ്ങി കുറച്ച ഫോട്ടോസ് ഒകെ പോസ് ചെയ്തു സെൽഫി ഭ്രാന്തനായ siru ന്ഒരേ പോസിൽ ഒരു അഞ്ചാറെണ്ണം ഒക്കെ എടുക്കണം എന്നാലേ തൃപ്തി ആവുള്ളു , അങ്ങനെ സെൽഫി യും ഒകെഎടുത്ത് അവിടത്തെ കടയിൽ നിന്ന് കൊർച് സ്നാക്ക്സ് ഒകെ വാങ്ങി കഴിച്ച വീണ്ടും ഞങ്ങളുടെ ബോൾഡ്ആൻഡ് buety ബുള്ളറ്റിൽ കേറി യാത്ര തുടർന്നു...
Continue..
👍👌✌❤
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂGd
മറുപടിഇല്ലാതാക്കൂ