പൊഴിയുമോരോ പനിനീർപൂവിന്നു -
മറിയാത്ത മാത്രയിൽ നിഴലായ് നമ്മൾ
ഇടറുന്ന സ്വരനാളങ്ങളിൽ-
ഇടതൂർന്ന സ്വപനങ്ങളായ്
മരുപ്പച്ച തേടിയ നിനവുള്ള നിൻ ഓർമകൾ
മരം പെയ്ത നടവഴികളിൽ
കൂട്ടായ് പാടിയ പാട്ടിന്നുമറിയില്ല -
മണലായ് കുന്നുകൂടിയ
നയങ്ങളുടെ മർമ്മരം
കവിത ചൊല്ലീടുന്നു , കണ്ഠമിടറുന്നു
കാഴ്ചക്കു തിരശീല ഭാണ്ഡമാം ദുഖമായൊഴുകി പ്രാണാ...
ജീവാനാ , നീയാം എൻ മരിക്കാത്ത ഓര്മകളുമായ്
നിൻ മാറിലായ് ഞാനുറങ്ങട്ടെ
ആച്ചി ✍️🏻
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ