ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഉത്തരം നൽകൂ ?!

  സ്വപ്നങ്ങളേ  ,  നിൻ   ചാരെ   ഒത്തിരി   കിസ്സ   പറഞ്ഞു   ഞാനിരുന്നിടാം ... കാലമേ  ,  നിൻ   മാറിൽ   ചേർന്ന്   അലിഞ്ഞിടാം ... നിലാവിൻ   വർണ്ണങ്ങൾ   എന്നിൽ   പകർന്നിടൂ  ! കാണാത്ത   കാഴ്ചകളിൽ   എനിക്ക്   വെളിച്ചമാവൂ  ! മരുപ്പച്ച   തേടിയുള്ള   ഈ   യാത്രയിലെനിക്ക്   ദാഹജലമാവൂ  ..! മരിപ്പിന്റെ   വിരഹങ്ങളേ  ,  നിൻ   കണ്ണുകളെനിക്ക്   നിശ്വാസത്തിലെവിടെയെക്കയോ   കാഴ്ചകളാവുന്നു  ! മൗനത്തിൻ   അർത്ഥങ്ങളായ്   ആരും   പറയാത്ത  ,  ആരിലും   രമിക്കാത്ത   മോഹങ്ങളേ  , ശൂന്യതകളിലേക്കൊരു   വഴിയാവൂ  ... ആടിത്തീർത്ത   ഇന്നലെകളേ  , നാളെയില്ലെന്ന   സത്യം   എന്നിൽ   നിന്നെടുത്തെറിയൂ  ... ഉത്തരം   നൽകൂ  ?!  നാളെയെ   തേടാത്ത   എന്നിൽ   നീ   പാകിയ   വിത്തിനെന്തിന്   പൂർണ   ചന്ദ്രന്റെ   ശോഭ   നൽകി  !?

നിലാ സ്വപ്നം ☺️

രാവ്   മാഞിട്ടും   കിതക്കുന്ന എൻ   ഹൃദയം ,  നിലക്കാതെ   മീട്ടുന്ന   വീണകള്‍ക്ക്   അലങ്കരമാവുന്നുവോ  !.. പ്രണയ   ഗാനമെ ,  നിൻ   അനുപല്ലവിയില്‍   മറ്റൊരു   ശ്രുധിയായ്   ഞാനാണയട്ടെ ... താളങ്ങളെല്ലാം   മറ്റൊരു   ശ്രുധിയിലായ്   ചേരുന്നു   ഇന്നെൻ   കാതിനു   പാട്ട് ,  നാമറിയാതെ   കൈമാറിയ   വിരഹങ്ങൾ   മാത്രം   🥀 ആച്ചി ✍️

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന...

മൃത്യു

ബീജമേ,  നീയെനിക്കൊരല്പം സമയം താ.. അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ..  ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ; പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു- കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ,  പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല.  മരണമേ നിയെന്നെ മോഹിപ്പിക്കുന്നു..  പൊരുതാൻ മനസ്സില്ലെന്ന സത്യം - എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്,  മൃതുവിനെ പുൽകാൻ,  ബ്രഹ്മം വരിക്കാൻ  രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്‌,   ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു.. മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..

വഴികൾ

വഴികൾ ശൂന്യമാവുന്നു..  എല്ലാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.   പേരുകൾ നൽകി പലതിനെയും നാം വേർതിരിച്ചു,  മതിയാവാഞ്ഞിട്ട് - വേർതിരിക്കാനായ് പല പേരുകൾക്കായി നാമിന്നും പരതുന്നു.. നമ്മെ, ഞാനും നിയുമെന്ന് പറഞ്ഞു പഠിപ്പിച്ചവരെല്ലാം മണ്ണിനടിയിൽ വിശ്രമിക്കുന്നു,  ഏതൊരസ്തിത്വവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടോ?  കടലാസു പുസ്തകം കഷ്ണങ്ങളായായ് വീണ്ടും മുറിക്കപ്പെടുന്നു.. എഴുതി തെറ്റുമ്പോൾ വലിച്ചെറിയുന്നത്  വരെ ആയുസുള്ള അഹങ്കാരങ്ങൾ! അതിനു ചിലർ പല വർണങ്ങൾ കൊടുത്തു- അന്ത്യമെല്ലാം ചവറ്റുകൊട്ടയിലേക്കെന്ന സത്യം വിസ്മരിച്ചുകൊണ്ട്. വഴി- മാറി കൊടുക്കേണ്ടവ- വഴികളറിയാതെ ലക്ഷ്യം തേടുന്നു. വഴികൾ, നിന്റെ വഴികൾ- അതു തന്നെയല്ലേ ലക്ഷ്യമാകേണ്ടത്.?  

ഓർമ്മക്ക് കൈപ്പാണ്

ഒറ്റക്കാവുന്നു ഞാൻ ! ഓർമ്മകൾ പല വഴികളിലായ് തിരിഞ്ഞു  ഓർമയായി മാത്രമെൻ പ്രണയം.  കിനാവു കണ്ടിരുന്ന രാത്രികളെന്നിൽ പ്രണയമായിരുന്നു.  പക്ഷെ ഇന്നെനിക്കത് വിരഹമാണ്.  തുറന്ന കത്താണിത്, പക്ഷെ തിരിച്ചു വിളികളല്ല.   ജീവിതമെന്ന കോമാളി ആടിത്തുടരുന്ന ആട്ടങ്ങളിൽ അന്തംവിട്ടു വാ പൊളിച്ചു നിൽപ്പാണ് ഞാൻ. വേദനകൾക്കിന്ന് കൈപ്പാണ്.  എന്റെ തൂലിക മാത്രെമെനിക്ക് കൂട്ടാണ്.  പ്രിയേ.. നീയായിരുന്നു എന്റെ- സ്വപ്നങ്ങളിലെ നിലാവ്.

ശൂന്യം

മരിക്കാൻ എനിക്ക് പേടിയാ.. ശൂന്യതയിപ്പോഴും  എന്നിലൊരു അലങ്കാരം മാത്രം. കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടമാവാൻ കഴിയുന്നില്ലലോ ! തിമിർത്തു പെയ്ത നൊമ്പരങ്ങെളെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. തോൽവിയാണ് നി എന്ന് കൂവുന്നുണ്ട്, മരണം കൂടെ ഉണ്ട്  മരിച്ചാൽ  നി കരയുമോ??