ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സ്മരണകൾ

അക്ഷരങ്ങൾക്കൊന്നും പഴയ ഭംഗി ഇല്ല, വരികൾക്കിടയിലെ രക്തക്കറകൾ കാരണം അവ്യക്തമായ  കാവ്യങ്ങൾ.. തൂലികക്കിന്നും  വിലയുണ്ടെന്ന തിരിച്ചറിവായിരിക്കാം  ഒരിക്കൽകൂടി  എന്നെ  മോഹിപ്പിക്കുന്നത് , പക്ഷേ, വിഫലമാവുമെന്നുറപ്പുള്ള  ശ്രമങ്ങൾ എന്നെ നോക്കി  കൊഞ്ഞനം കുത്തുന്നുണ്ട്. ഞാനെന്ന നീരസം, ഞാനെന്ന അസൂയകൾ , ഞാനെന്ന അഹങ്കാരങ്ങൾ , ഞാനെന്ന എന്നിലെ  നിശ്വാസം, അണപൊട്ടി  ഒഴുകുന്ന ആ  കുത്തൊലിപ്പിൽ നഷ്ടപെട്ട  വരികൾക്ക്  പറയാനുണ്ടായിരുന്നു  ഒരുപാട്, എന്നിലെ  ഇന്നലെകളെക്കുറിച്ച്.. നീയെഴുതുന്ന കാവ്യങ്ങൾക് പുറംചട്ട പണിയുന്ന എന്റെ  വരികൾക്കെങ്ങനെ- പൊടിപിടിക്കാതിരിക്കും ,ഞാനെന്നും പുറം  മോടിയിൽ അഹങ്കരിച്ചവനല്ലേ.. നിന്നിലെ പൂർണതയിലേക്കുള്ള കാവാടമായെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ.. കാടുകയറിയ  ചിന്തകൾക്ക്  വള്ളിപ്പടർപ്പുകൾ മതിലുകൾ  പണിയില്ലാർന്നു.                                               ...

ഓർമകൾ ഉണ്ടാവട്ടെ

ചുരം കയറുന്ന ആത്മീയതയെ ഞാനെവിടേം കണ്ടില്ല, ചുരം കയറുന്ന രാഷ്ട്രീയ ദേവന്മാരേം ഞാനെവിടേം കണ്ടില്ല, കണ്ടതുമുഴുവൻ മനുഷ്യത്വമുള്ള ദൈവത്തിന്റെ പ്രതിരൂപങ്ങൾ മാത്രം.. ...

നഷ്ടപ്രണയം

എഴുതിയ കാവ്യങ്ങളത്രെയും നിന്നോടൊപ്പം വിട പറയുന്നുവോ ഇനി എഴുതാൻ വിരഹം മാത്രം. ഞാനെന്ന അഹങ്കാരം എനിക്കു നൽകിയ കണ്ണീർ സമ്മാനം പിരിയും നാൾ പറയരുതെന്നോട് ഇനിയൊരു ജന...

അവൾ

അവൾ അവൾ അപരാതിയല്ല, അവളുടെ ഹ്രദയം കളങ്കപ്പെട്ടിട്ടില്ല, അവളുടെ ശരീരവും  കളങ്കപ്പെട്ടിട്ടില്ല.. അവളുടെ ചിന്തകളാണവളെ ജീവിപ്പിക്കുന്നത്, അവളുടെ ചിന്തകളിലൽപം സ്നേഹം പകരൂ.. അവളുടെ കൂടെ കൂട്ടായിരിക്കൂ.. തനിച്ചിരിക്കുമ്പോൾ സ്നേഹസാന്ധനമായ് തലോടുന്നതിൽ കാമമില്ല, ഒരാലിംഗനത്തിൽ അലിഞ്ഞു ചേരാത്ത പരിഭവങ്ങളില്ല, സ്നേഹത്തിന്ന് ജാതിയില്ല, മതമില്ല, ലിംഗമില്ല, സ്നേഹം വിശുദ്ധമാണ്, പവിത്രമാണ്.. അത് പ്രണയമായി ഹ്രദയത്തിലുണ്ടെൽ..

നീ മാത്രം

കാലമെങ്ങോട്ടാണ് മനുജനെ കൊണ്ടു പോവുന്നത് ? അതോ മനുഷ്യനാണോ ഈ കാലത്തെ?? അച്ഛൻ, അമ്മ, അധ്യാപകൻ ഇവർകൊക്കെയിനി മറ്റൊരർത്ഥം കണ്ടത്തേണ്ടിയിരിക്കുന്നുവോ ? അമ്മതൻ മുലപ്പാലി...

ചിലത്

ചില അക്ഷരങ്ങൾ നമുക്ക് പ്രിയപെട്ടവയായിരിക്കും, മറ്റേതിനേക്കാളും.. ചില ദിവസങ്ങൾ നമുക്കേറ്റവും വിലപ്പെട്ടതായിരിക്കും.. മറ്റേതു ദിവസത്തേക്കാളും.. ചിലയോർമ്മകൾ നമ്മ...

എന്റെ പ്രണയം

എന്തൊരു  സുന്ദരിയാണീ ഭൂമി പ്രേമത്തിൻ വറ്റാത്ത ഉറവയാണു നീ.. എനിക്കായ് പ്രഭാതത്തിൽ ഉദിച്ചു, പ്രദോഷം വരെ കാത്തു നീ.. ഞാൻ നിന്നെ മറന്നപ്പോൾ, പുഞ്ചിരിച്ചു മുന്നിൽ വന്നു ...