ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജുമുഅ

ജുമുഅ സന്ദേശം

ഇന്നത്തെ ജുമുഅക്ക് മുൻപ് ഉസ്താദ് സംസാരിച്ച വിഷയം എന്നെ വല്ലാതെ ആകർഷിച്ചു , ശരിയ്ക്കും നാമോരോരുത്തരം വിശദമായി ചിന്ദിക്കേണ്ട കാര്യം തന്നെയാണ് . സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണം കൊണ്ട് സ്വയം നിയന്ത്രണം നഷ്ടപ്പെട്ട സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്.
എന്തിനും ഏതിനും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്ന നമ്മൾ , അതിന്റെ നന്മയെക്കാൾ,തിന്മകളുടെ വാഹകരാവുന്നുവോ  എന്നത് പരിശോധിക്കേണ്ട കാര്യമാണ് . ഫേസ്ബുക്കിലും,വാട്സ്അപ്പിലും നമുക്ക് ലഭിക്കുന്ന പോസ്റ്റുകളെ വേണ്ടരീതിയിൽ പഠിക്കാതെ , മനസ്സിലാക്കാതെ അത് ഷെയർ ചെയ്യുന്നതിലൂടെ നാം സ്വയം നാശത്തിന്റെ വാതിലുകൾ തുറക്കുകയാണ് ചെയ്യുന്നത്.

ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടാൽ തന്നെക്കൊണ്ട് ആ തെറ്റിനെ തിരുത്താനാവുമെങ്കിൽ അതിനു ശ്രമിക്കയാണ് വേണ്ടത്, അതിനു പകരം ആ തെറ്റിനെ സമൂഹത്തിന്റെ മൂന്നാം കണ്ണായ ക്യാമെറകൊണ്ട് ഒപ്പിയെടുത്തു പരസ്യപ്പെടുത്തി പുണ്യാളനാവുകയാണോ ചെയ്യേണ്ടത്?
യഥാർഥാത്തിൽ സതാചാരപൊലീസുകാർ  എന്നുവിളിക്കേണ്ടത് ഇവരെയല്ലേ..??

ഒരാളുടെ  ഒരു തിന്മയോ, അത്പോലെ ന്യൂനതകളോ  കാണുമ്പോൾ അതിനെയെങ്ങനെ കച്ചവടച്ചരക്കാക്കാം എന്ന്-                                                       ചിന്തിക്കുകയല്ലേ നാമോരുരത്തരും കൗതുകമെന്നുകരുതി ചെയ്യുന്നത്, യാഥാർഥാത്തിൽ മറ്റൊരാളെ വേദനിപ്പിച്ചുകൊണ്ടുള്ള  ഈ  രസിക്കൽ എങ്ങനെ കൗതുകമാവും, വിനോദത്തിനു അതിരുകൾ ഇല്ലേ..?

പ്രവാചകൻ മുഹമ്മദ് നബി(സ ) പഠിപ്പിച്ചത്, ഒരാൾ മറ്റൊരാളുടെ ന്യൂനതകൾ കണ്ടാൽ കഴിയുമെങ്കിൽ അയാളെ സദുപദേശിക്കട്ടെ, ഇല്ലെങ്കിൽ അത് മറച്ചുവെച്ചുകൊള്ളട്ടെ എന്നാണ്.
ചീഞ്ഞളിഞ്ഞ ഈ സാമൂഹിക ചുറ്റുപാടിനെ എതിർക്കാൻ ഇനിയും വൈകിക്കൂടാ, ഈ ഞാനടക്കം ആത്മ പരിശോധന കൂടിയേ  തീരൂ സഹോദരന്മാരെ.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന...

ഓർമയിലെ ഒരു യാത്ര

യാത്രകൾ   എന്നും   മനസ്സിനെ   ത്രസിപ്പിക്കുന്ന   ഒന്നായിരുന്നു  ,  അത്     ആയ്ചയിൽ  4  തവണ   കോഴിക്കോട്     ബീച്ച് കാണാൻ   പോവുന്നതായാലും ,  രാത്രികളിൽ   കാനന   സൗന്ദര്യം   തേടി   വയനാടൻ   മലനിരകൾ കയറുന്നതായാലും ..    ഒരുപാട്   കാലമായി   ഒരു   യാത്ര   വിവരണം   എഴുതണമെന്ന്   വിചാരിക്കുന്നു ,  എഴുതാനുള്ള മടികൊണ്ട്   മാത്രം   ഇത്രയും   വൈകി .  കൊറേ   കാലമായി   ചങ്ക്  siru  പറയുന്നു   എഴുതാൻ ,  എന്തായാലും   ഓഫിസിൽ ഇന്നിനി   കാര്യായിട്   പണിയൊന്നുല്ല ,  അതുകൊണ്ട്   എഴുതാനിരിക്കാന്ന്   വിചാരിച്ചു  ,  ആദ്യമായിട്ടാണ്   ഒരു   യാത്ര വിവരണം   എഴുതുന്നത്   തെറ്റുകുറ്റങ്ങൾ   ഉണ്ടേൽ   ക്ഷമിക്കുമല്ലോ  ,  ഈ   യാത്രയുടെ   പ്ലാനിങ്   തുടങ്ങുന്നത്  siru  ന്റെ   വെറുപ്പിക്കൽ   കൊണ്ടാണ് ,  ഓന് ...

ഓർമകൾ ഉണ്ടാവട്ടെ

ചുരം കയറുന്ന ആത്മീയതയെ ഞാനെവിടേം കണ്ടില്ല, ചുരം കയറുന്ന രാഷ്ട്രീയ ദേവന്മാരേം ഞാനെവിടേം കണ്ടില്ല, കണ്ടതുമുഴുവൻ മനുഷ്യത്വമുള്ള ദൈവത്തിന്റെ പ്രതിരൂപങ്ങൾ മാത്രം.. ...