ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജുമുഅ

ജുമുഅ സന്ദേശം ഇന്നത്തെ ജുമുഅക്ക് മുൻപ് ഉസ്താദ് സംസാരിച്ച വിഷയം എന്നെ വല്ലാതെ ആകർഷിച്ചു , ശരിയ്ക്കും നാമോരോരുത്തരം വിശദമായി ചിന്ദിക്കേണ്ട കാര്യം തന്നെയാണ് . സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണം കൊണ്ട് സ്വയം നിയന്ത്രണം നഷ്ടപ്പെട്ട സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. എന്തിനും ഏതിനും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്ന നമ്മൾ , അതിന്റെ നന്മയെക്കാൾ,തിന്മകളുടെ വാഹകരാവുന്നുവോ  എന്നത് പരിശോധിക്കേണ്ട കാര്യമാണ് . ഫേസ്ബുക്കിലും,വാട്സ്അപ്പിലും നമുക്ക് ലഭിക്കുന്ന പോസ്റ്റുകളെ വേണ്ടരീതിയിൽ പഠിക്കാതെ , മനസ്സിലാക്കാതെ അത് ഷെയർ ചെയ്യുന്നതിലൂടെ നാം സ്വയം നാശത്തിന്റെ വാതിലുകൾ തുറക്കുകയാണ് ചെയ്യുന്നത്. ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടാൽ തന്നെക്കൊണ്ട് ആ തെറ്റിനെ തിരുത്താനാവുമെങ്കിൽ അതിനു ശ്രമിക്കയാണ് വേണ്ടത്, അതിനു പകരം ആ തെറ്റിനെ സമൂഹത്തിന്റെ മൂന്നാം കണ്ണായ ക്യാമെറകൊണ്ട് ഒപ്പിയെടുത്തു പരസ്യപ്പെടുത്തി പുണ്യാളനാവുകയാണോ ചെയ്യേണ്ടത്? യഥാർഥാത്തിൽ സതാചാരപൊലീസുകാർ  എന്നുവിളിക്കേണ്ടത് ഇവരെയല്ലേ..?? ഒരാളുടെ  ഒരു തിന്മയോ, അത്പോലെ ന്യൂനതകളോ  കാണുമ്പോൾ അതിനെയെങ്ങനെ കച്ചവടച്ചരക്കാക്കാം എന്ന്...

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,       ...

നിശബ്ദത

 നിശബ്ദത   പകലിൻ  മന്ത്രം രാത്രിയിൽ -  കാതടപ്പിക്കും തിരമലയായ് ..  മനസ്സിൻ  വീണമീട്ടിയ കാവ്യാ  ജാലകങ്ങൾക്ക് -  പ്രണയ വില്ലാൽ  മുറിവേറ്റ രാത്രിയിൽ ,  പിടയാൻ  ഒരിറ്റ്  ജീവൻ പോലുമില്ലാതെ -  മയക്കത്തിലേക്ക് വഴുതിയ എന്റെ  സ്വപ്‌നങ്ങൾ...   അവ അറിയുന്നില്ലലോ,   മിന്നലായ്, തിരമാലയായി   കുതിക്കാൻ   വെമ്പൽ കൊള്ളുന്ന    എൻ ഹൃദയ വേദന