പുഴ മേഘത്തോട് ചോദിച്ചു?
കര കടലിനോട് ചോദിച്ചു?
മരങ്ങൾ കിളികളോട് ചോദിച്ചു ?
കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??
വറ്റിയ പുഴകൾക്കറിയില്ല ,
മലിനമാക്കപ്പെട്ട കടലിനുമറിയില്ല.
അമ്മ ഉത്തരം നൽകി!!
മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,
എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -
അവന്റെ പരീക്ഷണ ശാലയിൽ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ