ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..                 

നിശബ്ദത

 നിശബ്ദത   പകലിൻ  മന്ത്രം രാത്രിയിൽ -  കാതടപ്പിക്കും തിരമലയായ് ..  മനസ്സിൻ  വീണമീട്ടിയ കാവ്യാ  ജാലകങ്ങൾക്ക് -  പ്രണയ വില്ലാൽ  മുറിവേറ്റ രാത്രിയിൽ ,  പിടയാൻ  ഒരിറ്റ്  ജീവൻ പോലുമില്ലാതെ -  മയക്കത്തിലേക്ക് വഴുതിയ എന്റെ  സ്വപ്‌നങ്ങൾ...   അവ അറിയുന്നില്ലലോ,   മിന്നലായ്, തിരമാലയായി   കുതിക്കാൻ   വെമ്പൽ കൊള്ളുന്ന    എൻ ഹൃദയ വേദന