ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചിലത്

ചില അക്ഷരങ്ങൾ നമുക്ക് പ്രിയപെട്ടവയായിരിക്കും, മറ്റേതിനേക്കാളും.. ചില ദിവസങ്ങൾ നമുക്കേറ്റവും വിലപ്പെട്ടതായിരിക്കും.. മറ്റേതു ദിവസത്തേക്കാളും.. ചിലയോർമ്മകൾ നമ്മിൽ വിരഹമായിരിക്കും, പ്രണയം പോലെ.. ചിലത്... നാം നഷ്ടപ്പെടുത്തിയത്, അല്ലെങ്കിൽ വിധി നമ്മിൽ നിന്നും തട്ടിയെടുത്തത്, തിരികെ കിട്ടിയെങ്കിലെന്നൊരു നൂറുവട്ടം കൊതിച്ചത്, ഞാനിപ്പോഴും കൊതിച്ചുകൊണ്ടിരിക്കുന്നതും, അതിൽ നീയാണെന്നെ- ഈറനണിയിക്കുന്നത്...

എന്റെ പ്രണയം

എന്തൊരു  സുന്ദരിയാണീ ഭൂമി പ്രേമത്തിൻ വറ്റാത്ത ഉറവയാണു നീ.. എനിക്കായ് പ്രഭാതത്തിൽ ഉദിച്ചു, പ്രദോഷം വരെ കാത്തു നീ.. ഞാൻ നിന്നെ മറന്നപ്പോൾ, പുഞ്ചിരിച്ചു മുന്നിൽ വന്നു നിന്നു നീ.. പരിഭവമേതുമില്ലാതെ ഓരോ ദിനവും, എനിക്കായ് നീ കാത്തുവെച്ച സ്നേഹമറിയാതെ പോയി ഞാൻ... സൂര്യനായ് ജ്വലിച്ചതെന്നോടുള്ള പരിഭവമല്ലന്നറിയുന്നു ഞാൻ.. നിലാവായ് രാത്രിയിൽ  മാടിവിളിച്ചതെന്നോടുള്ള സ്നേഹമായിരുന്നെന്നറിയുന്നു ഞാൻ.. പ്രകൃതീ, മനോഹരീ.. നീയാണു ദിവ്യ സ്നേഹം, എൻ പ്രണയ സൗഭാഗ്യം..

സ്വപ്‌നങ്ങൾ

മലരായ്, മധുവായ് മനസ്സിലണഞ്ഞു.. പകലിരവും, രാത്രിയും ജ്വലിച്ചു.. കാറ്റിലീറനണയിച്ചു.. കാഴ്ചയും, കേൾവിയും, മൂകമാം മനവും- ഏറെ കൊതിച്ചെങ്കിലും, വിദൂരമായ്.... മനസ്സിൽ തെളിഞ്ഞില്ലാനന്ദം.. പാടം കിളിർത്തു, കതിരുകൾ കനക വസ്‌ത്രമണഞ്ഞു സൂര്യപ്രഭ വെട്ടിത്തിളങ്ങി കതിരുകൾ ആനന്ദഭരിതമായ് എങ്കിലും, കാണാൻ കൊതിച്ച, അറിയാൻ മനസ്സ് തുടിച്ച എന്റെ ആഗ്രഹങ്ങൾ മാത്രം .. ഇന്നു നയനങ്ങൾ വർഷമായി- പെയ്തൊഴിഞ്ഞെങ്കിലും, അറിയുന്നു ഞാൻ അപ്രാപ്യാമല്ലീ - ജീവിതാഗ്രഹങ്ങളെന്ന്...
ചില സ്മരണകൾ നൊമ്പരമാണ് ചിതലരിച്ചിരുന്നേലെന്ന് ആശിക്കുന്നു പ്രതീക്ഷയുടെ ഭാരമെന്നേ തളർത്തുന്നു മാപ്പു തരില്ലേ??

സൗഹൃദം

സുന്ദര കാവ്യം പോൽ- ജീവിതമെനിക്കേകിയ ക്യാംപസ് ദിനങ്ങൾ.. മഞ്ഞുതുള്ളികളായ്- എന്നരികിലെത്തിയ സൗഹ്രദങ്ങൾ.. എവിടെയൊക്കെയോ കൊഴിഞ്ഞു വീണ ചില- ആത്മബന്ധങ്ങൾ.. അതിൽ ഞാൻ ശേഖരിച്ച മുത്തുകളെപ്പോലെ- ചില സുരഭില നിമിഷങ്ങൾ.. നന്മയെന്തെന്നറിയിച്ച ഗുരു മഹാത്മാക്കൾ, എന്നിലുള്ളവനെ വിളിച്ചുണർത്തിയ- സഹോദര മുഖങ്ങൾ.. ഇല്ല, മറക്കില്ല.. മറക്കാനാവില്ലവ ഒന്നും- എനിക്ക് ജീവൻ നല്കിയവനത്- തിരിച്ചെടുക്കും വരെ.... #ആസിഫ് ഇബ്നു അബ്ദുറഹീം

എന്റെ ഉത്തരം

നിറയെ ചോദ്യങ്ങളാണ്.. ജീവിതവും മരണവും എഴുതിക്കൂട്ടുന്നു ഒരുകൂട്ടം, സംവിധാനം നിർവഹിക്കുന്നു മറ്റൊരു കൂട്ടം, അരങ്ങാടി തളരുമ്പോൾ കരയാൻ മറന്നു പോയൊരു ഹ്രദയമുണ്ടിവിടെ.. പക്വത നോക്കുന്നൂ ചിലർ, സാധ്യത നോക്കുന്നു മറ്റു ചിലർ, ആരുമില്ലീ മനമൊന്നു കാണാൻ.. ചോദ്യങ്ങൾ മാത്രം.. ഉത്തരം നല്കീടട്ടെ ഞാൻ, നീ യെനന ഉത്തരം...

സത്യം

പലകുറി ഞാനൊരു സംശയമായ് ഇനിയത് വേണ്ടാന്നുപദേശമായ് കനവായ് കണ്ടതു കനലായ് മാറി എല്ലാം എന്നിലെ ഭ്രാന്തായ് തോന്നി മരണം വന്നിടെ ചിരിയായ് മാറി ജനനം എന്നിലെ ഭീതിയുമായ് ഞാനൊരു ഭ്രാന്തനായ്.. ഇന്നിന്റെ ഭ്രാന്തൻ, ഇന്നലകളിലെ കാമുകൻ നാളെയുടെ വഞ്ചകൻ..

ഉമ്മീ

രാവിലെ ഇൻബോക്സിൽ നിറയെ മെസ്സേജ്, എല്ലാം അമ്മ ദിനാശംസകൾ,  നല്ലബംഗിയിൽ നിറങ്ങൾ  നിറഞ്ഞു നില്കുന്നു ഓരോന്നിലും.. ഇന്നു mothersday ആണല്ലേ, ഇങ്ങനെയും  ഒരു ദിവസം !!! അതെ നമ്മൾ വിദ്യ സമ്പന്നർ തിരക്കിലാണ്, അമ്മക്ക് ഒരു ദിനം , അച്ഛൻ ഒരുദിനം, പ്രണയിക്കാൻ ഒരു ദിനം, അങ്ങനെ പോവുന്നു ദിവസങ്ങൾ... എന്റെ ഉമ്മച്ചിയെ സ്നേഹിക്കാൻ- എനിക്കീ  ദിവസം വേണ്ടാ.. ഇന്നു അമ്മക്ക് ആശംസകൾ നേരുന്നവരെ- നാളെ അവരെ വൃദ്ധ സധനങ്ങളിൽ വലിച്ചെറിയരുതേ.. എന്റെ ഓരോ പ്രഭാതങ്ങളും ഉമ്മക്കൊപ്പമാണ്.. എന്റെ ദിവസങ്ങളുടെ അസ്തമയവും ഉമ്മക്കൊപ്പമാണ്... ഞാൻ കണ്ട സ്നേഹത്തിൻ നിറകുടമാണവർ, എന്നെ ചിരിക്കാൻ പഠിപ്പിച്ചവൾ, എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ, ഉമ്മീ.. നീ വേണം മരണം വരെ- എനിക്ക് സ്നേഹിക്കണം നിന്നെ, ഈ ജന്മം മുഴുവൻ- നീ വേണം എന്റെ കൂടെ.

മരണം

മരണമേ, എന്റെ മരണമേ.. അനുദിനം നീയെന്നിലേക്ക് അടുക്കുന്നു നിന്റെ പ്രണയം ഞാൻ അറിയുന്നു- എങ്കിലും നിനക്ക് സ്വന്തമാവാൻ ഞാൻ മടിക്കുന്നു.. നിന്റെ ദിവ്യമാം പ്രണയം പുലരുമെന്നറിയാം- നിന്റെ നന്മകൾ എന്നിലണയുമെന്നറിയാം- എങ്കിലും എന്റെ ഇന്നലകളെ തിരികേ- വിളിച്ചോട്ടെ, ഞാനെന്ന അഹങ്കാരം ഓർക്കാൻ മറന്ന- എന്നിലെ തിന്മകൾ കാർന്നു തിന്ന- എന്റെ നല്ല സുദിനങ്ങൾ... തിരികേ തരില്ലന്നറിയാം എങ്കിലും- നിന്നോട് ഞാൻ കെഞ്ചുന്നു, എന്റെ മരണമേ, എന്നിലണയും മുന്നേ- ഒരു നന്മ ഞാൻ ചെയതോട്ടെ, ഒരു തവണ ഞാൻ ചിരിച്ചോട്ടെ.

കാത്തിരിപ്പ്

കാത്തിരിപ്പ്.. മനുജാ, നീ മണ്ണെന്ന സത്യം മരണം വരെ- ഓർത്തുകില്ലേൽ, ധൂളിയായ്  പറക്കാൻ, ചിറകു മുളക്കാത്തൊരുദിനം- നിന്നിലണയാനിരിപ്പു, തൻ ജന്മ സാഫല്യമീ ദിന- രാത്രങ്ങളെന്നഹങ്കരിക്കുന്നേൽ, മണ്ണേൽ ചേരുന്നാദിനം വിസ്മരിച്ചീടല്ലേ.. ഒരുകൊച്ചു പുഷ്പമായ് വിടര്ന്ന ജീവനെ- സൗഗന്ധികമലരായ് പരിമളം പടർത്തൂ.. മരണം ജീവനിൽ വമിക്കുന്നതിനിടയിലായ് - ഒരുവേള നിൻ മനം ചിരിപടർത്തൂ.. വെറുമൊരു നിമിഷംപോലും ചാപല്യമല്ലോ-നമുക്കിന്ന്, ആ ദിനം സത്യമാണെൻ സോദരാ- അന്തരം കുറയുന്നോരോ വാക്കിലും- അന്ത്യ ദിനത്തിനായ് കാത്തിരിപ്പൂ ഞാൻ..

ഹാദിയ

നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്കിതെന്തു പറ്റി, മൗലികാവകാശം പോലും നിഷേധിച്ച ഹാദിയ എന്ന സഹോദരിക്ക് എന്റെ പിന്തുണ , ഹാദിയ നിനക്കുവേണ്ടി ഞാനിതെഴുതുന്നു.. ----------------------------------------------------------------------------------               ചിന്തകൾ ചിതലരച്ചുവോ???    ഹാദിയാ, സഹോദരി.. നീയാണ് പോരാളി,    നിന്റെവകാശമീ സമൂഹത്തിന്റനിവാര്യതയാണ്,    ഇവിടെ നിന്റെവകാശങ്ങൾക് വിലയുണ്ട്,    നിന്റെ വിശ്വാസങ്ങൾക് കാവലിനായ്-    ഭാരതാംബയുണ്ട്,    നിന്റെ സഹോദരനാം ഞാനുമുണ്ട്.    പ്രിയപ്പെട്ട അച്ഛാ, സ്നേഹമുള്ള അമ്മെ,    സ്വന്തം മകളെ-    സമൂഹത്തിനു മുന്നിലാപമാനിധയാക്കാതെ,    അവളുടെ സ്വപ്നങ്ങളിൽ കൂട്ട് നടന്നില്ലേ നിങ്ങൾ-    അവളുടെ പതർച്ചയിൽ കൈത്താങ്ങായിരുന്നില്ലേ,    ഇന്നവളുടെ സ്വപ്നങ്ങൾ തകരുന്നത് കണ്ടു-    നിൽക്കവേ,    പാപിയെന്ന് പഴി-    ചൊല്ലാതൊരുവാക്കുപറയാനനുവദിക്കൂ..    ഹാദിയാ, സഹോദരി..    നിൻ നാമത്തെ നീ അര്ഥവത്താക്കിയിരിക്കുന്നു,    നിൻ വിശ്വാസം ചേദിക്കാനിവിടൊരു-    കത്തീയിനിയുയരുകില്ല,    നിന്റെ കണ്ണീരിന്നു കാവലയൊരു സമൂഹമുണ്ട്,    ജന്മ ഭൂമിയെ പ്രണയിക്കുന്നൊരു ജനതയുണ്ട്,    പ

നിനക്കുവേണ്ടി മാത്രം

വെയിലേറ്റു വാടിയ സങ്കടങ്ങളിനിയെന്തിന്‌.. കാലം പെയ്തൊഴിഞ്ഞില്ലേ. കോപ്പിച്ചൊരാ മാനവും തോൽവി സമ്മതിച്ചില്ലേ, ജാലക ചില്ലുകൾക്ക് പോലും വെയിലിന്റെ ചൂടൊരാനന്ദമായി. ഇനിയുമെന്തിനീ കാത്തിരിപ്പ്..   ഒരു പ്രഭാതമെങ്കിലും ഉദിച്ചുയരൂ... ആ വിളക്കിൽ നിന്നൊരല്പം വെളിച്ചം പകരൂ..

പാപമോചനം

ബാല്യം അനാഥമായിരുന്നില്ല, കൗമാരവുമെന്നെ അനാഥനാക്കിയില്ല, അനാഥ യൗവനമുനിക്കുണ്ടായിരുന്നില്ല, പക്ഷെ, ഇന്നെൻ വാർധക്യത്തിൽ- ഞാനനാഥനാണ്.. അറിഞ്ഞു ചെയ്‌ത തെറ്റുകളല്ല- ഞാൻ കണ്ട നന്മകൾ തെറ്റുകളായോ? ആഗ്രഹങ്ങളും, മോഹങ്ങളും ബലിയാടാക്കിയും, രാത്രികളെ പകലുകളാക്കിയും, എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നെയ്തു- ഞാൻ.. ഉഷ്ണവും, ശൈത്യവുമെന്നെ മടിയനാക്കിയില്ല, മഴയും, വെയിലുമെന്റെ വഴി മുടക്കിയില്ല, പക്ഷെ, സ്നേഹമായ്, രക്തബന്ധങ്ങളായ്- ഞാൻ കണ്ട സ്വപ്‌നങ്ങൾ- ഇന്നെന്നോടാക്രോശിക്കുന്നു, പാടിയടച്ചാട്ടിയോടിക്കുന്നതിനു മുന്നേ- ഇറങ്ങിപോയിക്കൂടെയെന്നു നീരസപ്പെടുന്നെൻ മാനസം,.. സമയമായെന്ന് തിരിച്ചറിയുന്നു ഞാൻ, വൃദ്ധസദനത്തിൻ തുറന്ന വാതിലുകളെനിക്ക് സ്വാഗതമോതുന്നു, തീരാ പരീക്ഷണമായ് ആ നടുക്കളത്തിൽ കിടന്നു പിടയുന്നെൻ സ്വപ്‌നങ്ങൾ, വയ്യ, ഇനി തോൽക്കാൻ വയ്യ, മൃത്യു ദേവാ, കാത്തിരിക്കാൻ വയ്യ നിന്നെ, മരണമേ, സ്വയം വരിക്കുന്നു നിന്നെ ഞാൻ, അവസാനമെങ്കിലും തിരിച്ചറിയുന്നു ഞാൻ, എൻ പാപക്കറകൾ കഴുകിക്കളയാൻ നീ നല്കിയതീ ജൻമമെന്ന്.

മരണം

  മരണത്തിന്റെ നിറം കറുപ്പാണോ? ആര് പറഞ്ഞു മരണത്തിന്  നിറം ഉണ്ടെന്ന്? ഇല്ലേ??? നിറമിലെങ്കിലും മരണം ഇരുട്ടല്ലേ- ഇരുട്ടിന്റെ നിറം കറുപ്പല്ലേ, അപ്പോൾ മരണത്തിന്റെ നിറവും അത് തന്നെ. ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു- കറുപ്പിന്റെ- സൗന്ദര്യം കണ്ടെത്തുന്നത് വരെ, പക്ഷെ ഇന്ന് ഞാൻ ഇരുട്ടിനെ സ്നേഹിക്കുന്നു- മരണത്തെ സ്നേഹിക്കുന്നത്പോലെ... എന്റെ യാത്രകൾക്ക് ലക്ഷ്യങ്ങളുണ്ട്, കൊതി തീരാതെ ഞാൻ സഞ്ചരിക്കുന്നു.. എന്റെ മരണത്തെ കണ്ടെത്തുന്നത് വരെ, എന്റെ മരണം, അതാണെന്റെ  ലക്‌ഷ്യം, നാഥന് ഞാൻ കൊടുക്കുന്ന ഉത്തരങ്ങൾ, അതിനുവേണ്ടി ഞാൻ സഞ്ചാരിയായി, അല്ല എന്നെ - സഞ്ചാരിയാക്കി.. എല്ലാം നിന്റെ തീരുമാനങ്ങൾ, ഞാൻ നിന്റെ-  അടിമയല്ലയോ, ഇരുൾ വീണ വഴികൾ മാത്രമെനിക്ക് പരിചയമുള്ളൂ, നീ നൽകിയ വെളിച്ചം വിസ്മരിച്ചീ പാപിയാം സ്വാർത്ഥൻ, ഒരു വേള മനുഷ്യനായ് ജീവിച്ചിരുന്നേൽ, ഒരു വിത്തു വിതച്ചിരുന്നേൽ, തണലായ്‌ മാറിയിരുന്നേൽ, ഇടാറില്ലായിരുന്നെൻ ഹൃദയം, അസ്തമയത്തിനു സമയമായെന്നറിയുമ്പോൾ- വൈകിയ ചിന്തകളെന്തിനു  നൽകി, നിൻ വിചാരണം, അസ്ത്രങ്ങളായ്- നെഞ്ചിൽ തറക്കുന്നു, അശ്രു

പുട്ട്

               ഇന്നു പ്രാതലിന് പുട്ടായിരുന്നു-             ഉമ്മയുടെ സ്നേഹം നിറച്ചുവെച്ച അരിപുട്ട്.             കൂട്ടിനു കൂടാൻ കടലക്കറിയും,             പിന്നെപ്പറയണ്ടല്ലോ, പ്രാതൽ കെങ്കേമം.             തേങ്ങാ മുറിച്ചതും,അരച്ചതും ഞാനാണല്ലോ..             അഭിമാനത്തോടെ,നിർവൃതിയോടെ-             നാലുകഷണം  ഞാനകത്താക്കി,             തേങ്ങയും അരിപ്പൊടിയും ആവിയിൽ -             വേവുമ്പോൾ, ഉമ്മ തൻ കരുതലിൽ പുട്ട് റെഡി.

ജുമുഅ

ജുമുഅ സന്ദേശം ഇന്നത്തെ ജുമുഅക്ക് മുൻപ് ഉസ്താദ് സംസാരിച്ച വിഷയം എന്നെ വല്ലാതെ ആകർഷിച്ചു , ശരിയ്ക്കും നാമോരോരുത്തരം വിശദമായി ചിന്ദിക്കേണ്ട കാര്യം തന്നെയാണ് . സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണം കൊണ്ട് സ്വയം നിയന്ത്രണം നഷ്ടപ്പെട്ട സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. എന്തിനും ഏതിനും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്ന നമ്മൾ , അതിന്റെ നന്മയെക്കാൾ,തിന്മകളുടെ വാഹകരാവുന്നുവോ  എന്നത് പരിശോധിക്കേണ്ട കാര്യമാണ് . ഫേസ്ബുക്കിലും,വാട്സ്അപ്പിലും നമുക്ക് ലഭിക്കുന്ന പോസ്റ്റുകളെ വേണ്ടരീതിയിൽ പഠിക്കാതെ , മനസ്സിലാക്കാതെ അത് ഷെയർ ചെയ്യുന്നതിലൂടെ നാം സ്വയം നാശത്തിന്റെ വാതിലുകൾ തുറക്കുകയാണ് ചെയ്യുന്നത്. ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടാൽ തന്നെക്കൊണ്ട് ആ തെറ്റിനെ തിരുത്താനാവുമെങ്കിൽ അതിനു ശ്രമിക്കയാണ് വേണ്ടത്, അതിനു പകരം ആ തെറ്റിനെ സമൂഹത്തിന്റെ മൂന്നാം കണ്ണായ ക്യാമെറകൊണ്ട് ഒപ്പിയെടുത്തു പരസ്യപ്പെടുത്തി പുണ്യാളനാവുകയാണോ ചെയ്യേണ്ടത്? യഥാർഥാത്തിൽ സതാചാരപൊലീസുകാർ  എന്നുവിളിക്കേണ്ടത് ഇവരെയല്ലേ..?? ഒരാളുടെ  ഒരു തിന്മയോ, അത്പോലെ ന്യൂനതകളോ  കാണുമ്പോൾ അതിനെയെങ്ങനെ കച്ചവടച്ചരക്കാക്കാം എന്ന്-                            

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..                 

നിശബ്ദത

 നിശബ്ദത   പകലിൻ  മന്ത്രം രാത്രിയിൽ -  കാതടപ്പിക്കും തിരമലയായ് ..  മനസ്സിൻ  വീണമീട്ടിയ കാവ്യാ  ജാലകങ്ങൾക്ക് -  പ്രണയ വില്ലാൽ  മുറിവേറ്റ രാത്രിയിൽ ,  പിടയാൻ  ഒരിറ്റ്  ജീവൻ പോലുമില്ലാതെ -  മയക്കത്തിലേക്ക് വഴുതിയ എന്റെ  സ്വപ്‌നങ്ങൾ...   അവ അറിയുന്നില്ലലോ,   മിന്നലായ്, തിരമാലയായി   കുതിക്കാൻ   വെമ്പൽ കൊള്ളുന്ന    എൻ ഹൃദയ വേദന